മനോജ് വധകേസില്‍ സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ ഒക്ടോബര്‍ നാലുവരെ റിമാന്‍ഡ് ചെയ്തു

ആര്‍.എസ്.എസ്. നേതാവ് മനോജിനെ കൊന്ന കേസില്‍ അറസ്റ്റിലായ സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറി മാലൂര്‍ തരിപ്പയില്‍ കെ.പ്രഭാകരനെ ഒക്ടോബര്‍ നാലുവരെ കോടതി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച വൈകിട്ടാണ് പ്രഭാകരനെ ജില്ലാ സെഷന്‍സ് ജഡ്ജി വി.ഷെര്‍സി മുമ്പാകെ ഹാജരാക്കിയത്. പ്രതിക്ക് ചികിത്സാസൗകര്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാല്‍ മുഖംമൂടിയണിയിച്ചാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.
നേരത്തേ പിടിയിലായ വിക്രമനെ കാണാന്‍ അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്‍ കെ.വിശ്വന്റെ ആവശ്യം കോടതി അംഗീകരിച്ചു. 24ന് വൈകിട്ട് മൂന്നരയ്ക്കും നാലിനുമിടയില്‍ കാണാനാണ് കോടതി അനുമതി നല്കിയത്. വിക്രമന്‍, പ്രഭാകരന്‍ എന്നീ പ്രതികളെ ശനിയാഴ്ച രാവിലെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. മുഖംമൂടി ധരിപ്പിച്ചാണ് ഇരുവരെയും കൊണ്ടുവന്നത്.
കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം. പ്രവര്‍ത്തകന്‍ കിഴക്കെ കതിരൂരിലെ ചന്ത്രോത്ത് പ്രകാശനെ ഹാജരാക്കാന്‍ കോടതി കഴിഞ്ഞദിവസം പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച പ്രതിയെ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കണം. വിക്രമന് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയെന്നതാണ് പ്രകാശനെതിരെയുള്ള കുറ്റം. ഇയാളെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്കിയ ഹര്‍ജിയില്‍ തിങ്കളാഴ്ച സെഷന്‍സ് ജഡ്ജി വി.ഷെര്‍സി വാദം കേള്‍ക്കും.
https://www.facebook.com/Malayalivartha