അഭിമാനപ്പോരാട്ടത്തിന്റെ നിര്‍ണായക ദിനം ഇന്ന്; ഇന്നത്തെ ദൗത്യം വിജയിച്ചാല്‍ മംഗള്‍യാന്‍ ഉടന്‍ ചൊവ്വയുടെ ആകര്‍ഷണ വലയത്തിലാകും; പ്രാര്‍ത്ഥനയോടെ ഇന്ത്യ

മുന്നൂറു ദിവസത്തെ പ്രാര്‍ത്ഥനയുടേയും ആത്മവിശ്വാസത്തിന്റേയും കരുത്തുമായി കുതിക്കുന്ന മംഗള്‍യാന് ഇന്നത്തെ ദിനം നിര്‍ണായകം. പേടകം ചൊവ്വാ വലയത്തിലേക്ക് പ്രവേശിക്കാനുള്ള അവസാനവട്ട പ്രക്രിയയിലാണ്. തിങ്കാളാഴ്ച ഉച്ച കഴിഞ്ഞാണ് മംഗള്‍യാന്‍ ചൊവ്വയിലേക്ക് പ്രവേശിക്കാനുള്ള അവസാന തിരുത്തലുകള്‍ സ്വയം ചെയ്യുന്നത്. ഇന്നത്തെ ദൗത്യം വിജയിച്ചാല്‍ രണ്ടു ദിവസത്തിനുള്ളില്‍ മംഗള്‍യാന്‍ പൂര്‍ണമായും ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.
ഏകദേശം അഞ്ചേമുക്കാന്‍ ലക്ഷം കിലോമീറ്റര്‍ അകലെവരെയാണ് ചൊവ്വയുടെ ആകര്‍ഷണ വലയമുള്ളത്. ദുര്‍ബലമായ ആകര്‍ഷണ പരിധിയിലേക്കാണ് പേടകം ആദ്യം പ്രവേശിക്കുന്നത്. അതിനാല്‍ ഇന്ന് പേടകം ചൊവ്വയെ ഭ്രമണം ചെയ്യാന്‍ തുടങ്ങില്ലെന്നാണ് ഐഎസ്‌ആര്‍ഒ. ശാസ്‌ത്രജ്‌ഞര്‍ അറിയിച്ചിരിക്കുന്നത്. ചൊവ്വ ലക്ഷ്യമാക്കിയുള്ള മംഗള്‍യാന്റെ യാത്ര നിശ്‌ചയിച്ച രൂപത്തില്‍ത്തന്നെയാണ് പുരോഗമിക്കുന്നതെന്നും അവര്‍ വ്യക്‌തമാക്കി.
ബുധനാഴ്‌ച രാവിലെയോടെ പേടകത്തിന്റെ വേഗം കുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമാകും. പേടകത്തിലെ എന്‍ജിന്‍ എതിര്‍ദിശയില്‍ 24 മിനിട്ട് ജ്വലിപ്പിച്ചാണ് വേഗം കുറയ്‌ക്കുന്നത്. നിലവില്‍ സെക്കന്‍ഡില്‍ 22 കിലോമീറ്റര്‍ എന്ന കണക്കിലാണ് പേടകത്തിന്റെ വേഗം. ജ്വലനം നടക്കുന്നതോടെ ഇത് 1.1 കിലോമീറ്ററായി കുറയും. ചൊവ്വയോട് 400 കിലോമീറ്ററോളം അടുത്തായിരിക്കും അപ്പോള്‍ പേടകം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha