കേരളത്തിലേക്കു കുട്ടികളെ കടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു കുട്ടികളെ കടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അനാഥാലയങ്ങളില്‍ കഴിയുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നാലാഴ്ചത്തെ സാവകാശം അഭ്യര്‍ഥിച്ചു.
ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐയും അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്താണ് കോടതി സ്വയം കേസെടുത്തത്.
സംസ്ഥാനത്തെ അനാഥാലയങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, അനാഥാലയങ്ങളിലേക്ക് കുട്ടികളെ എവിടെ നിന്ന് എത്തിക്കുന്നു, എങ്ങനെ വരുന്നു എന്നതു സംബന്ധിച്ചാണ് കോടതി വിശദീകരണം തേടിയത്. സര്‍ക്കാരിനു വേണ്ടി എജി കോടതിയില്‍ ഹാജരായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha