കോട്ടയത്ത് കെവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിഎസ്ഡിഎസ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു

കോട്ടയത്തു കെവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിഎസ്ഡിഎസ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹർത്താൽ ഉപേക്ഷിച്ചു. പോലീസിന്‍റെയും വിവിധ സംഘടനകളുടെയും ആഭ്യർഥന മാനിച്ചാണ് ഹർത്താൽ വേണ്ടെന്ന് വച്ചതെന്ന് സിഎസ്ഡിഎസ് ഭാരവാഹികൾ പറഞ്ഞു. എന്നാൽ കോട്ടയം ജില്ലയിൽ കോൺഗ്രസ് ,ബിജെപി എന്നിവർക്കൊപ്പം ഹർത്താൽ നടത്തും.. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























