നിപ്പാ വൈറസ് ആശങ്ക കുറയുന്നു; സംസ്ഥാനത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പുതിയ നിപ്പാ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വൈറസ് ബാധിച്ച് മരിച്ചവരുമായി അടുപ്പമുള്ളവരെ നിരീക്ഷിച്ചുവരികയാണ്. രോഗബാധിതര്‍ക്കായി സ്ഥിരം ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
മരിച്ചവരുടെ ബന്ധുക്കളെ അടുത്ത മാസം 10 വരെ നിരീക്ഷണം തുടരുമെന്നും മന്ത്രി പറഞ്ഞു. വൈറസിനുള്ള മരുന്ന് ഓസ്ട്രേലിയയില്‍നിന്ന് ഇതുവരെ എത്തിയിട്ടില്ല. മരുന്ന് കൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. നിപ്പാ വൈറസ് ബാധ കണക്കിലെടുത്ത് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സ്കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിനാക്കാനും തീരുമാനിച്ചു.
https://www.facebook.com/Malayalivartha























