തപാല്‍ ജീവനക്കാരുടെ സമരം ചര്‍ച്ച പരാജയം... സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാന്‍ ജീവനക്കാരുടെ സംഘടനകളുടെ തീരുമാനം

തപാല്‍ ജീവനക്കാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനായി നടത്തിയ രണ്ടാംവട്ട ചര്‍ച്ചയും പരാജയം. ഡല്‍ഹിയില്‍ പോസ്റ്റല്‍ ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥ തല ചര്‍ച്ചയില്‍ ശമ്പള വര്‍ധന സംബന്ധിച്ചു വ്യക്തമായ തീരുമാനമുണ്ടായില്ല. ഇതിനെ തുടര്‍ന്ന് സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാന്‍ ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചു.
സമരത്തെ തുടര്‍ന്ന് കേരളത്തില്‍ മാത്രം 550 തപാല്‍ ഓഫീസുകളില്‍ നിന്നായി 1.40 കോടി തപാല്‍ ഉരുപ്പടികളാണു കെട്ടിക്കിടക്കുന്നത്. കോണ്‍ഗ്രസിന്റെയും ഇടതുയൂണിയനുകളുടെയും നേതൃത്വത്തിലുള്ള എഫ്. എന്‍.പി.ഇ. എന്‍.എഫ്. പി.ഒ. തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തിലാണ് സമരം. എന്നാല്‍ കേരളത്തിന് പുറത്ത് ഈ സംഘടനകള്‍ അത്ര ശക്തമല്ലാത്തതിനാല്‍ കേരളത്തിലാണ് തപാല്‍ സമരത്തിന്റെ ദുരന്തം അനുഭവിക്കേണ്ടി വരുന്നത്.
കേന്ദ്രഭരണ കക്ഷിയായ ബി.ജെ. പി.യുമായി ബന്ധമുള്ള ബി.എം.എസ്. യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. 21 നാണ് സമരം തുടങ്ങിയത്. സംസ്ഥാനത്ത് സമരം ആദ്യദിവസം മുതല്‍ തന്നെ പൂര്‍ണ്ണമാണ്. തപാല്‍ വിതരണവും കടത്തും സ്പീഡ് പോസ്റ്റ്, മണി ട്രാന്‍സ്ഫര്‍, ആര്‍.എം.എസ്, സേവിംഗ്‌സ് ബാങ്ക്, തുടങ്ങി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം വരെ സ്തംഭിച്ചിരിക്കുകയാണ്.
അത്യാവശ്യ വിഭാഗങ്ങളെപ്പോലും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുമില്ല. അതുകൊണ്ട് തന്നെ അടിയന്തിര പ്രാധാന്യമുള്ള കത്തുകളും അറിയിപ്പുകളും പോലും കിട്ടാത്ത സാഹചര്യമാണ്. പ്രതികരിക്കാന്‍ വൈകിയാല്‍ ധനനഷ്ടവും തൊഴില്‍ നഷ്ടവുണ്ടായേക്കാവുന്ന കത്തുകള്‍ വരെ എത്തേണ്ടിടങ്ങളിലെത്താതെ കെട്ടികിടക്കുകയാണ്.
https://www.facebook.com/Malayalivartha






















