"കണ്ടവന്റെ കൂടെ ഇറങ്ങി പോയാൽ ഇതാവും അവസ്ഥ"; കെവിന്റെ ഭാര്യ നീനുവിനെതിരെ സോഷ്യൽ മീഡിയയിൽ ആക്ഷേപം

കോട്ടയത്ത് ദുരഭിമാന കൊലയുടെ ഇരയായ കെവിന്റെ ഭാര്യ നീനുവിന് നേരെ നവമാധ്യമങ്ങളില്‍ കടുത്ത ആക്ഷേപം. നീനു മാധ്യമങ്ങൾക്ക് നല്‍കിയിരിക്കുന്ന അഭിമുഖത്തിന് തൊട്ടു താഴെയാണ് ജാതീയമായും അല്ലാതെയും നീനുവിനെ ആക്ഷേപിച്ചിരിക്കുന്നത്.
കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയാല്‍ ഇതാകും അവസ്ഥ. നീ അനുഭവിക്കണം എന്നാണ് ഒരു കമന്റ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. സ്വന്തം സുഖത്തിന് വേണ്ടി അച്ഛനെയും അമ്മയേയും ഉപേക്ഷിച്ചവളല്ലേ നീ എന്നും കമന്റുകൾ പോസ്റ്റിന് താഴെയായി കാണാന്‍ സാധിക്കും. വര്‍ഗ്ഗീയമായ അധിക്ഷേപങ്ങളും ഉണ്ട്. നേരെ ചൊവ്വേ കുരിശും വരച്ചു ജീവിക്കുന്ന നസ്രാണി ചെക്കന്മാര്‍ പെണ്ണു കാണാന്‍ ചെല്ലുമ്ബോള്‍ ഇവളുമാർക്ക് ഒടുക്കത്തെ വാലാ ഇങ്ങിനെയാണ് കമന്റ് പോകുന്നത്.
എന്നാൽ ഇത്തരം കമന്റുകൾക്കെതിരെ വ്യാപക പ്രധിഷേധം ഉയർന്നു കഴിഞ്ഞു.സോഷ്യൽ മീഡിയ ഒന്നടങ്കം നീനുവിന് പിന്തുണ നൽകുന്ന സമയത്താണ് ഇത്തരം ഒറ്റപ്പെട്ട കമന്റുകൾ വരുന്നത്.ഇവിടെ മലയാളിയുടെ മറ്റൊരു മുഖമാണ് കാണുന്നത്.സ്വന്തം ഭർത്താവിന്റെ വിയോഗ വാർത്തയിൽ തകർന്നിരിക്കുന്നു നീന്നുവെന്ന പെൺകുട്ടിയെ കൂടുതൽ കുത്തു വാക്കുകൾ കൊണ്ട് നോവിച്ചവരെ മലയാളി ഒറ്റപെടുത്തുമെന്ന് തീർച്ച.
വേദനിക്കുന്നവൻ എന്നും താങ്ങായി നിന്നവരാണ് മലയാളികൾ.ഭൂരിപക്ഷവും നീനുവിനൊപ്പം നിക്കുമ്പോൾ ഇതുപോലത്തെ ന്യൂന പക്ഷങ്ങൾ മലയാളിക്ക് തന്നെ നാണക്കേടാണ്.അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന പഴ മൊഴി പോലിസിന് ഇത്തരക്കാരുടെ പ്രതികരണങ്ങൾ.ഇതാദ്യമല്ല മലയാളി സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം തരാം താണ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത്.
പലപ്പോഴും ഇത്തരക്കാർ ഒരു വ്യാജ മേല്വിലാസത്തിന്റെ മറവിലായിരിക്കും ഒളിച്ചിരിക്കുന്നത്.ഇങ്ങനെ ഇരുൾ മറയത്തിരുന്ന് ഇത്തരക്കാർ പടച്ചു വിടുന്ന വർഗീയ വിഷം വലിയ ദോഷം ചെയ്യാനുതകുന്നതാണ്.നീനുവിന്റെ കാര്യത്തിൽ പക്ഷെ ഭൂരിഭാഗം വരുന്ന ജനം ഇത്തരം വർഗീയ വാഡ്‌ജികളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യും
https://www.facebook.com/Malayalivartha






















