Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

അകമ്പടിക്ക് എന്തിനാണീ പട; ഡിവൈ.എസ്.പിമാര്‍, 14 സി.ഐമാര്‍, 30 എസ്.ഐമാര്‍, 18 കമാന്‍ഡോകള്‍, 500 പോലീസുകാര്‍; മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസന്നാഹം വിവാദത്തില്‍

29 MAY 2018 06:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനുമേല്‍ പഴിചാരുമ്പോഴും, രാജഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന, മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസന്നാഹം വിവാദത്തിലാകുകയാണ്. കൊല്ലപ്പെട്ട കെവിന്‍ പി. ജോസഫിനെ കാണാനില്ലെന്നു ഭാര്യ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയ ദിവസം കോട്ടയത്തെത്തിയ മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കിയതു ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, ചങ്ങനാശേരി, പാലാ ഡിവൈ.എസ്.പിമാരും 14 സി.ഐമാരും 30 എസ്.ഐമാരും 500 പോലീസുകാരും ഉള്‍പ്പെട്ട സംഘമാണ്. സദാ മുഖ്യമന്ത്രിക്കൊപ്പമുള്ള 18 പോലീസ് കമാന്‍ഡോകള്‍ക്കും സ്ഥിരം പൈലറ്റ്, എസ്‌കോര്‍ട്ട് സംഘങ്ങള്‍ക്കും പുറമേയാണ് ഈ വമ്പന്‍പട! 

മുഖ്യമന്ത്രി എത്തുന്നതിനോടനുബന്ധിച്ച്, കോട്ടയം നഗരത്തില്‍ 20 മീറ്റര്‍ വീതം അകലത്തില്‍ പോലീസിനെ വിന്യസിച്ചിരുന്നു. ആഭ്യന്തരമന്ത്രികൂടിയായ പിണറായിയുടെ വാഹനം കടത്തിവിടാന്‍ മണിക്കൂറുകളോളം കനത്തമഴയത്തും പോലീസ് 'വിയര്‍ത്തു'. കോട്ടയത്തു തനിക്ക് സുരക്ഷയൊരുക്കിയ സംഘത്തില്‍ ഗാന്ധിനഗര്‍ എസ്.ഐ: എം.എസ്. ഷിബു ഉണ്ടായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും കളവാണെന്നു തെളിഞ്ഞു. സുരക്ഷാവ്യൂഹത്തില്‍, ചങ്ങനാശേരി ഡിവൈ.എസ്.പിക്കു കീഴിലുള്ള സംഘത്തിലാണു ഷിബു ഉള്‍പ്പെട്ടിരുന്നത്. സ്വന്തം സുരക്ഷാസന്നാഹം മുഖ്യമന്ത്രി അറിയണമെന്നില്ലെന്നു വാദത്തിനു സമ്മതിച്ചാല്‍, രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടിയ പോലീസ് ഉദ്യോഗസ്ഥരാണ് ഒരു നിരപരാധിയുടെ ജീവന് ഉത്തരം പറയേണ്ടത്. കേരളത്തില്‍ മുമ്പൊരിക്കലും ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സുരക്ഷാസന്നാഹമുണ്ടായിരുന്നില്ല. സോളാര്‍ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കേ മാത്രമാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അധികസുരക്ഷയുണ്ടായിരുന്നത്. 

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്തെത്തിയ മുഖ്യമന്ത്രിയെ ബാരിക്കേഡ് കെട്ടിത്തിരിച്ച വഴിയിലൂടെയാണു തിരുനക്കര മൈതാനത്തെ വേദിയിലെത്തിച്ചത്. കേരളത്തില്‍ സുരക്ഷാഭീഷണി തീരെയില്ലാത്ത ജില്ലകളിലൊന്നാണു കോട്ടയമെന്നിരിക്കേയാണിത്. പിണറായി സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരിക്കേ ഇതേ മൈതാനത്ത് ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ബാരിക്കേഡ് കെട്ടി, 'അണികളി'ല്‍നിന്ന് അകലം പാലിച്ചിരുന്നു. സ്ത്രീസുരക്ഷയ്ക്കു മുഖ്യപരിഗണന നല്‍കണമെന്നും അവരുടെ പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകണമെന്നും നിര്‍ദേശിച്ച മുഖ്യമന്ത്രിയുടെ 'സുരക്ഷ' ചൂണ്ടിക്കാട്ടിയാണു കെവിന്റെ ഭാര്യയുടെ പരാതി ഗാന്ധിനഗര്‍ പോലീസ് അവഗണിച്ചത്. മുഖ്യമന്ത്രി കടന്നുപോകട്ടെ, എന്നിട്ടാകാം അന്വേഷണമെന്നായിരുന്നു പോലീസ് നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (1 hour ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (1 hour ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (2 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (2 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (2 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (2 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (2 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (2 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (4 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (4 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (4 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (4 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (4 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (5 hours ago)

Malayali Vartha Recommends