ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന കേരളം ഇരുണ്ട കാലഘട്ടത്തിലേക്ക് പോവുകുന്നു: ദുരഭിമാനക്കുലയില്‍ പ്രതികരിച്ച് ഏ.കെ ആന്റണി

ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന കേരളം ഇരുണ്ട കാലഘട്ടത്തിലേക്ക് പോവുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി. കെവിന്റേതുള്‍പ്പടെയുള്ള കൊലപാതകങ്ങള്‍ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസിന് മനോരോഗം ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്റെ അനാസ്ഥയാണ് കെവിന്റെ മരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സര്‍ക്കാരും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹരിയാനയിലെ ഖാപ്പ് പഞ്ചായത്തുകളെ ഓര്‍മ്മിപ്പിക്കുന്ന സംഭവമാണിത്. കേരള സമൂഹത്തിന്റെ ജീര്‍ണതയാണ് ഈ സംഭവം വെളിവാക്കുന്നത്. ദുരഭിമാനകൊലയും സദാചാര ഗുണ്ടായിസവും സംസ്ഥാനത്ത് വര്‍ധിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജാതി വിദ്വേഷവും കേരളത്തിലേക്ക് മടങ്ങിയെത്തിരിക്കുന്നു. ഇതിനെതിരെ രാഷ്ട്രീയ കക്ഷികളും സമുദായ നേതാക്കളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പോലീസിന്റെ പോക് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















