കേരളത്തിലെ ദുരഭിമാനക്കുലയിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു; പിടിയിലാകാനുള്ളത് അഞ്ചുപേര്‍; പിടിയിലാകാനുള്ളവര്‍ക്കായി തിരച്ചില്‍ ഉര്‍ജ്ജിതം

കെവിന്‍ കൊലപാതകക്കേസില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. കേസില്‍ ഇനി പിടിയിലാകാനുള്ളത് അഞ്ചുപേരാണ്. നീനുവിന്റെ സഹോദരന്‍ ഷാനു ,റെനീസ്, സലാദ്, അപ്പു, ടിറ്റോ എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. കേസിലെ സില്‍ മുഖ്യപ്രതിയും കെവിന്റെ ഭാര്യാസഹോദരനുമായ ഷാനു ചാക്കോ ഇന്നലെ തിരുവനന്തപുരത്ത് വന്നതായി പോലീസിന് വിവരം ലഭിച്ചു. ഇയാള്‍ക്ക് വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. പുനലൂര്‍ ഡിവൈഎസ്പിയാണ് ഇതു സംബന്ധിച്ച നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
കൃത്യം നടത്തിയ ശേഷം പത്തനാപുരം വഴി തിരുവനന്തപുരത്തേക്ക് വന്ന ഷാനു പേരൂര്‍ക്കടയിലെ ഭാര്യവീട്ടിലെത്തി തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളിപ്പോള്‍ നാഗര്‍കോവില്‍ ഭാഗത്തുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. നെടുമങ്ങാട്, പേരൂര്‍ക്കട പൊലീസ് വാഴവിളയിലെ ഷാനുവിന്റെ ഭാര്യവീട്ടിലെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha






















