വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സി.പി.എം ബ്രാഞ്ച് അംഗം അറസ്റ്റിൽ ; പ്രതി റിമാൻഡിൽ

ഇടുക്കി വഴിത്തലയില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സി.പി.എം ബ്രാഞ്ച് അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിത്തല സി.പി.എം ബ്രാഞ്ച് അംഗം വിജേഷ് കുന്നുംപുറമാണ് അറസ്റ്റിലായത്. പ്രതിയെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
ഇന്നലെ രാത്രിയാണ് സംഭവം. ഇടുക്കി വഴിത്തല സ്വദേശിയായ വീട്ടമ്മയെ ആണ് സി.പി.എം ബ്രാഞ്ച് അഗം വിജേഷ് കുന്നുംപുറം പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തൊടുപുഴയിലെ സ്വകാര്യ ടെക്സ്റ്റൈല്‍സ് സ്ഥാപനത്തില്‍ ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിവരുന്ന വഴിയായിരുന്നു പീഡിനശ്രമം. സ്ത്രീയുടെ വീടിനടുത്തുവച്ച് വഴിയരുകില്‍ പതുങ്ങിയിരുന്ന അയല്‍ക്കാരന്‍കൂടിയായ വിജേഷ് പെട്ടെന്ന് കയറിപിടിക്കുകയായിരുന്നു. ഭാര്യയും കുട്ടികളുമുള്ള ഇയാള്‍ സ്തീയുടെ വീടിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ജോലികഴിഞ്ഞ് വാഹനം വഴിയിലൊതുക്കി വീട്ടിലേക്ക് നടക്കുന്ന സമയത്താണ് വിജേഷിന്റെ അക്രമണം ഉണ്ടായത്. വീട്ടമ്മ ഒച്ചവെച്ചതോടെ ഇയാള്‍ ഒാടി രക്ഷപെടുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കരിങ്കുന്നം പൊലീസ് ഇന്ന് വൈകുന്നേരമാണ് പ്രതിയെ പിടികൂടിയത്. മുട്ടം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha