കെവിനെ പുഴയില്‍ തള്ളിയിട്ട് കൊന്നു ; പ്രതികള്‍ക്ക് അധികാര കേന്ദ്രങ്ങളുടെ താഴെത്തട്ടില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പ്രണയ വിവാഹം കഴിച്ച കെവിന്‍ എന്ന ദളിത് യുവാവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ക്ക് ഉന്നത സഹായം ലഭിച്ചിട്ടുണ്ടെന്ന് സംശയം. പ്രതികള്‍ക്ക് അധികാര കേന്ദ്രങ്ങളുടെ താഴെത്തട്ടില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന് ഏറ്റുമാനൂര്‍ കോടതിയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ചത്. ആരോ ഇരയ്‌ക്കും വേട്ടക്കാരനുമൊപ്പം ഓടുന്നുണ്ടെന്നും കോടതി പറഞ്ഞു. കെവിനെ പ്രതികള്‍ ചേര്‍ന്ന് പുഴയില്‍ തള്ളിയിട്ട് കൊന്നതാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോട്ടയം മന്നാനത്ത് നിന്നും തട്ടിക്കൊണ്ട് പോകുന്നതിനിടെ കാറില്‍ നിന്നും പുറത്തിറങ്ങിയ കെവിനെ ഓടിച്ച് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ആഴമുള്ള പുഴയില്‍ തള്ളിയിട്ട് കൊല്ലാനായിരുന്നു ശ്രമം. കെവിനെ തട്ടിക്കൊണ്ട് പോകാന്‍ സഹായം നല്‍കിയ ഗാന്ധിനഗര്‍ എ.എസ്.ഐ ബിജു, രാത്രി പട്രോള്‍ സംഘത്തിലെ ഡ്രൈവര്‍ അജയകുമാര്‍ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കെവിന്റെ സുഹൃത്തുക്കള്‍ രാത്രി ഒരു മണി വരെ കെവിനൊപ്പം താമസസ്ഥലത്തുണ്ടായിരുന്നെന്നും, അവര്‍ പോയ ഉടന്‍ തന്നെ വിവരം അക്രമിസംഘത്തെ അറിയിച്ചത് പട്രോളിംഗ് സംഘമാണെന്നും വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്‌റ്റ്. അക്രമം കഴിഞ്ഞ് മടങ്ങുന്നത് വരെ പെട്രോളിംഗ് സംഘം കാവല്‍ നില്‍ക്കുകയും ചെയ്‌തെന്ന് വ്യക്തമായിരുന്നു.
https://www.facebook.com/Malayalivartha