കെവിന്‍ വധക്കേസ്... നീനുവിന് തുടര്‍ പഠനത്തിനുള്ള അവസരമൊരുക്കുമെന്ന് യുവ ജനകമ്മീഷന്‍

കോട്ടയത്ത് ദുരഭിമാനത്തിന് ഇരയായ കെവിന്റെ ഭാര്യ നീനുവിന് തുടര്‍ പഠനത്തിനുള്ള അവസരമൊരുക്കുമെന്ന് യുവ ജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം. അനീഷിന് ഭീഷണിയുള്ളതിനാല്‍ സുരക്ഷ ഒരുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുമെന്നും കമ്മീഷന്‍ പറഞ്ഞു. കെവിന്റെ നട്ടശ്ശേരിയിലെ വീട്ടില്‍ ചിന്ത ജെറോം, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് എന്നിവര്‍ സന്ദര്‍ശനം നടത്തി.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇവര്‍ വീട്ടിലെത്തിയത്. കെവിന്റെ ഭാര്യ നീനു, മാതാപിതാക്കള്‍, സഹോദരി, കെവിനൊപ്പമുണ്ടായിരുന്ന അനീഷ് എന്നിവരോട് സംസാരിച്ചു.കെവിന്റെ മരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പാണ് ഇപ്പോള്‍ നടന്നുവരുന്നതെന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞു. നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നത്.
https://www.facebook.com/Malayalivartha