ജാതിമത സമവാക്യങ്ങളില്‍ കുടുങ്ങി ചെങ്ങന്നൂര്‍ വിധി... മൂന്നു മുന്നണികളും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ നഗ്‌നമായ വര്‍ഗീയത പറഞ്ഞ് വോട്ടുപിടിക്കുന്ന നിലയിലേക്ക് അധഃപതിക്കുന്നു; സി.പി.എം ജനഃസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പല പ്രസ്താവനകളും നിയോജക മണ്ഡലത്തില്‍ വര്‍ഗീയ വികാരം ഉണര്‍ത്തിവിടുന്നതായിരുന്നു

പ്രബലരായ മൂന്നു മുന്നണികളും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ നഗ്‌നമായ വര്‍ഗീയത പറഞ്ഞ് വോട്ടുപിടിക്കുന്ന നിലയിലേക്ക് അധഃപതിക്കുകയായിരുന്നു. വിജയത്തില്‍ കഴിഞ്ഞൊന്നും ചിന്തിക്കാന്‍ കഴിയാത്ത എല്‍.ഡി.എഫ് പരസ്യമായി ജാതി പറഞ്ഞുതന്നെ വോട്ടു പിടിക്കുകയായിരുന്നു. സി.പി.എം ജനഃസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പല പ്രസ്താവനകളും നിയോജക മണ്ഡലത്തില്‍ വര്‍ഗീയ വികാരം ഉണര്‍ത്തിവിടുന്നതായിരുന്നു.
പിണറായിയാകട്ടെ ഒരു പടികൂടി കടന്ന് ചെങ്ങന്നൂരിലെ പ്രബല വിഭാഗക്കാരായ ഓര്‍ത്തഡോക്‌സ്, യാക്കോബായ മതമേലധ്യക്ഷാരെ നേരിട്ടുതന്നെ കണ്ട് തന്ത്രങ്ങള്‍ മെനഞ്ഞു. ഇതിനുള്ള മറുപണി ഇരു വിഭാഗങ്ങളെയും പ്രകോപിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസും തൊടുത്തു. ഉമ്മന്‍ചാണ്ടിയുടെ ചാണക്യ സൂത്രങ്ങളും ജാതി സമവാക്യങ്ങള്‍ മുന്നില്‍ വച്ചുകൊണ്ടായിരുന്നു.
അയ്യപ്പസേവാ സംഘത്തിന്റെ ദേശീയഭാരവാഹി എന്ന ലേബലില്‍ തന്നെയാണ് വിജയകുമാറും അരങ്ങുതകര്‍ത്തത്. എന്‍.എസ്.എസിനും പ്രിയപ്പെട്ടവന്‍. ഈ സാഹചര്യം മുതലെടുത്താണ് കോടിയേരി എസ്.എന്‍.ഡി.പി ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സന്ദര്‍ശിക്കാനും ഈഴവ വോട്ട് ഉറപ്പിക്കാനും ശ്രമിച്ചത്.
ഇടതു വലതു മുന്നണികള്‍ നഗ്‌നമായി ജാതി പറയാന്‍ തുടങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പു തന്ത്രം രൂപീകരിക്കാന്‍ ബുദ്ധിമുട്ടിയത് ബി.ജെ.പി.യാണ്. ഹിന്ദുവോട്ടുകള്‍ ഉണ്ടാകുന്ന വിഭജനം മുതലെടുക്കാന്‍ സജി ചെറിയാനെ കളത്തിലിറക്കിയ എല്‍.ഡി.എഫിന്റെ നയമായിരുന്നു ബി.ജെ.പിയെ തളര്‍ത്തിയത്. ഇവിടെ ആത്യന്തികമായി പരാജയപ്പെടുന്നത് ഇന്ത്യയുടെ മതേതരത്വമാണ്.
https://www.facebook.com/Malayalivartha