മതംമാറ്റം ഒന്നിനും പരിഹാരമല്ല: സ്വര്‍ഗത്തില്‍ പോകാമെന്ന് കേട്ട് മതംമാറിയവര്‍ക്ക് രക്ഷയില്ലെന്ന് തിരിച്ചറിയണമെന്ന് വെള്ളാപ്പള്ളി; മാതാപിതാക്കളുടെ ദു:ഖം അവര്‍ തിരിച്ചറിയുന്നില്ല

മാതാപിതാക്കള്‍ മക്കളെ വളര്‍ത്തുന്നത് വളരെ പ്രതീക്ഷയോടെയാണെന്നും മാതാപിതാക്കളുടെ ദു:ഖം മക്കള്‍ തിരിച്ചറിയുന്നില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗത്തിന്റെ കുമാരി സംഘം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോലി നല്‍കാമെന്നും സ്വര്‍ഗത്തില്‍ പോകാമെന്നുമെല്ലാം പറയുന്നത് കേട്ട് മതം മാറിയവര്‍ക്ക് രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ അപകടമാണ്. മത മാറ്റത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. വഴിതെറ്റിപ്പോയ മകളേ വീണ്ടു കിട്ടാന്‍ സുപ്രീം കോടതി വരെ പോയി യാചിക്കുന്ന അച്ഛനെ നമ്മള്‍ കണ്ടെന്നും മാതാപിതാക്കളുടെ ദു:ഖം അവര്‍ തിരിച്ചറിയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുകയുണ്ടായി.
മതംമാറ്റം ഒന്നിനും പരിഹാരമല്ല. ഗുരുദേവ ദര്‍ശനം കുട്ടികളെ പഠിപ്പിക്കുക മാത്രമാണ് പ്രതിവിധിയെന്നും അദ്ദേഹം വ്യക്തമാക്കി. ചതിക്കുഴികളെ തിരിച്ചറിയാനും പെണ്‍കുട്ടികളെ കാക്കാനും കരുത്തുറ്റവരാക്കാനും ലക്ഷ്യമിട്ടാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെ കേന്ദ്രവനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ കുമാരി സംഘം ആരംഭിച്ചത്. 12 മുതല്‍ 24 വയസ്സുവരെയുള്ള പെണ്‍കുട്ടികളായിരിക്കും ഇതിലെ അംഗങ്ങള്‍.
https://www.facebook.com/Malayalivartha