കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ വിധി ഇന്ന്... രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും; ഉച്ചയോടെ ഫലം അറിയാനാകും, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്

കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടിന് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യമണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഫലസൂചനകള്‍ വന്നുതുടങ്ങും. ഉച്ചയോടെ ഫലം അറിയാനാകും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. 13 റൗണ്ടുകളിലായി വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു റൗണ്ടില്‍ 14 പോളിങ് സ്‌റ്റേഷനുകളിലെ മെഷീനുകള്‍ എണ്ണും.
164 ബൂത്തുകളും 17 സഹായ ബൂത്തുകളും ചേര്‍ത്ത് 181 പോളിങ് സ്‌റ്റേഷനുകളിലാണ് ആകെ വോട്ടിങ് നടന്നത്. ഓരോ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോഴും മൈക്രോ ഒബ്‌സര്‍വര്‍, വരണാധികാരി എന്നിവര്‍ പരിശോധിച്ച് ഡാറ്റ എന്‍ട്രി ചെയ്ത് ഫലം തിട്ടപ്പെടുത്തും. അതിനു ശേഷം മാത്രമേ അടുത്ത റൗണ്ട് ആരംഭിക്കൂ.
മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗായ 76.26 ശതമാനമായിരുന്നു ഉപതിരഞ്ഞെടുപ്പിലേത്. ആകെ 152035 വോട്ട് പോള്‍ ചെയ്തതില്‍ 83536 സ്ത്രീ വോട്ടര്‍മാരും 68499 പുരുഷ വോട്ടര്‍മാരും സമ്മതിദാനാവകാശം രേഖപ്പെടുത്തി. പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം 73.72 ഉം സ്ത്രീകളുടെ പോളിങ് 78.49 ശതമാനമാണ്. പുരുഷന്‍മാരെക്കാള്‍ പോളിങ് ശതമാനത്തില്‍ ഏറെ മുന്നിലായിരുന്നു ഇത്തവണ സ്ത്രീകള്‍. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി സ്ഥാനാര്‍ഥികളായ ഡി. വിജയകുമാറും സജി ചെറിയാനും പി.എസ്. ശ്രീധരന്‍പിള്ളയും. യുപിയിലെ കൈറാന, മഹാരാഷ്ട്രയിലെ പാല്‍ഘര്‍, ഭണ്ഡാരഗോണ്ടിയ, നാഗാലാന്‍ഡിലെ നാഗാലാന്‍ഡ് എന്നീ ലോക്‌സഭാമണ്ഡലങ്ങളിലെയും മറ്റ് ഒന്പതു നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഇന്നാണ്.
https://www.facebook.com/Malayalivartha