ചെങ്ങന്നൂരിൽ ആര് ? ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; 8.15 ഓടെ ആദ്യ ലീഡ് അറിയാം

സംസ്ഥാന രാഷ്ട്രീയത്തില്‍ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമായ ചെങ്ങന്നൂരിലെ ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ ആരംഭിക്കുന്ന വോട്ടെണ്ണൽ പൂർത്തിയാക്കി ഉച്ചയ്ക്ക് 12നകം ഫലം അറിയാനാകും. സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ രാവിലെ എട്ടുമുതൽ വോട്ടെണ്ണൽ ആരംഭിക്കും. എട്ടരയ്ക്ക് ആദ്യ ഫലസൂചനകൾ ലഭിക്കും. പത്തരയോടെ ആരാവും ചെങ്ങന്നൂരിന്റെ നായകനെന്ന് അറിയാം. 12 മണിയോടെ പൂർണഫലം അറിയാൻ സാധിക്കും.
13 റൗണ്ടുകളിലായി വോട്ടെണ്ണൽ പൂർത്തിയാകും. 28നായിരുന്നു വോട്ടെടുപ്പ്. 199340 വോട്ടർമാരിൽ 1,51,977 പേർ (76.25 ശതമാനം) വോട്ട് രേഖപ്പെടുത്തി. 2016 നേക്കാൾ 6,479 വോട്ടുകളാണ് വർധിച്ചത്. മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി സ്ഥാനാർഥികളായ ഡി. വിജയകുമാറും സജി ചെറിയാനും പി.എസ്. ശ്രീധരൻപിള്ളയും.
യുപിയിലെ കൈറാന, മഹാരാഷ്ട്രയിലെ പാൽഘർ, ഭണ്ഡാര-ഗോണ്ടിയ, നാഗാലാൻഡിലെ നാഗാലാൻഡ് എന്നീ ലോക്സഭാമണ്ഡലങ്ങളിലെയും മറ്റ് ഒന്പതു നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ഇന്നാണ്.
https://www.facebook.com/Malayalivartha