സംസ്ഥാനത്ത് വീണ്ടും നിപ മരണം... നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി

സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചു. കോഴിക്കോട് കാരശ്ശേരി സ്വദേശി അഖിലും(28) പാലാഴി സ്വദേശി മധുസൂദനനും ആണ് നിപ ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അഖിലിന് ഇന്നാണ് നിപ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിപ പനിബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 16 ആയി.
അഖിലിന് മെഡിക്കല്‍കോളജില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നു. ബുധനാഴ്ച 12 പേരുടെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ക്ക് രോഗബാധ കണ്ടെത്തിയത്. നിപ ബാധിച്ച് ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തല്‍സ്ഥിതിയില്‍ തുടരുകയാണ്. ബുധനാഴ്ച സംശയത്തെതുടര്‍ന്ന് രണ്ടുപേരെ കൂടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഇവിടെ നിരീക്ഷണത്തിലുള്ളത് ഒമ്പതുപേരായി. 1353 പേരാണ് മൊത്തം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.
ആസ്‌ട്രേലിയയില്‍നിന്നുള്ള മരുന്ന് രണ്ടു ദിവസത്തിനകം എത്തുമെന്നാണ് പ്രതീക്ഷ. മരുന്ന് എത്തിക്കുന്നതിനുവേണ്ട രേഖകളെല്ലാം കൈമാറിയിട്ടുണ്ട്. നേരത്തേ ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസിന്റെ ജനിതക സ്വഭാവത്തോടുകൂടിയതാണ് കേരളത്തില്‍ കണ്ടെത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha