നാടിനെ നടുക്കിയ ദുരഭിമാന കൊലയിൽ ജീവൻ നഷ്ടമായ കെവിന്റെ ഭാര്യ നീനുവിനെ കാണാന്‍ പോകുന്നതിനിടെ വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിനെ കാണാന്‍ പോകുന്നതിനിടെ വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ജോസഫൈന് സാരമായി പരിക്കേറ്റു. ജോസഫൈനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റിയിലും കവിളിലും തോളിനും മുറിവേറ്റിട്ടുണ്ട്.
നെറ്റിയിലും കവിളിലും തുന്നലിടേണ്ടി വന്നു. എംസി റോഡില്‍ പട്ടിത്താനം ചുമടുതാങ്ങിക്കവലയ്ക്ക് സമീപം ബുധനാഴ്ച വൈകിട്ട് 3.45നായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് വഴിയോരത്തെ മതിലില്‍ ഇടിച്ച് കാര്‍ മറിയുകയായിരുന്നു.
കാര്‍ കൂത്താട്ടുകുളത്തു നിന്ന് ഏറ്റുമാനൂരിലേയ്ക്ക് വരികയായിരുന്നു. ഡ്രൈവര്‍ ബേബിക്ക് കാര്യമായി പരിക്കേറ്റിട്ടില്ല.
https://www.facebook.com/Malayalivartha





















