പിണറായിയുടെ രക്തം ദാഹിച്ച ചാനലുകാര്‍ എവിടെ? ചാനലുകാര്‍ മാധ്യമ മര്യാദ പാലിച്ചിരുന്നെങ്കില്‍ സജി ചെറിയാന്റെ ഭൂരിപക്ഷം ഇത്രയും വര്‍ധിക്കുകയില്ലായിരുന്നു

കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ക്ക് പുറമേ കേരളത്തിലെ മാധ്യമങ്ങളാണ് ചെങ്ങന്നൂരില്‍ എല്‍ ഡി എഫിന്റെ വിജയം റെക്കോര്‍ഡാക്കി തീര്‍ത്തത്. ചാനലുകള്‍ കൂട്ടത്തോടെയാണ് സി പി എമ്മിനെ നേരിട്ടത്. വരാപ്പുഴയില്‍ ഒരു യുവാവിനെ പോലീസുകാര്‍ കൊന്നപ്പോള്‍ അത് പിണറായി കൊന്നുവെന്നായി. പോലീസുമാരെ ഒന്നൊന്നായി അറസ്റ്റ് ചെയ്തപ്പോഴും അഭിപ്രായം പറഞ്ഞവര്‍ മാറ്റിയില്ല. കെവിന്‍ എന്ന ചെറുപ്പക്കാരനെ കൊന്നതും പിണറായിയാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ ആങ്കര്‍ പിണറായിയുടെ കുടുംബത്തെ വരെ ശപിച്ചു. പിണറായിക്ക് കരുണാകരന്റെ ഗതി വരുമെന്ന് പറഞ്ഞു. കുടുംബത്തിന് പിണറായിയുടെ പ്രവര്‍ത്തിയില്‍ ഒരു പങ്കും ഉണ്ടായിരുന്നില്ല. എന്നിട്ടും എല്ലാവര്‍ക്കും വേണ്ടത് പിണറായിയുടെ രക്തമായിരുന്നു.
പിണറായിയുടെ സ്വഭാവ രീതി പണ്ടും ഇങ്ങനെ തന്നെയായിരുന്നു. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്തും അദ്ദേഹം ഇത്തരത്തിലാണ് സംസാരിച്ചിരുന്നത്. അതാണ് പിണറായി വിജയന്‍ ശീലിച്ചത്. അദ്ദേഹത്തിന് ആരോടും പ്രസാദാത്മകമായി സംസാരിക്കാനറിയില്ല. അതാണ് സഖാവിന്റെ പഴയ രീതി. ഉള്ള കാര്യം തുറന്നു പറയും. അത് പലപ്പോഴും ആര്‍ക്കും ഇഷ്ടപ്പെടുകയില്ല. നല്ല മനുഷ്യരൊക്കെ ഇങ്ങനെയാണ്.
കേരളത്തില്‍ മാധ്യമങ്ങളുടെ അജണ്ട സെറ്റിംഗ് വര്‍ദ്ധിച്ചുവരികയാണ്. വാര്‍ത്താ ചാനലുകളുടെ ആധിക്യത്തോടെ ഇത് തുടങ്ങിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇത് തന്നെയായിരുന്നു അവസ്ഥ. സോളാര്‍ കേസും ബാര്‍കേസും ആഘോഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് തിരക്കായിരുന്നു. ഉമ്മന്‍ ചാണ്ടിയെയും കെ എം മാണി കൈയിലിട്ട് അമ്മാനമാടുകയായിരുന്നു മാധ്യമങ്ങള്‍. അന്ന് ആങ്കര്‍മാര്‍ അറിയപ്പെട്ടിരുന്നത് മാര്‍ക്‌സിസ്റ്റുകാര്‍ എന്നാണ്. എന്നാല്‍ സി പി എം അധികാരത്തിലെത്തിയതോടെ ചിത്രം മാറി.
https://www.facebook.com/Malayalivartha





















