ചെങ്ങന്നൂര്‍ വിജയത്തോടെ ശ്രദ്ധേയമായി നേതാക്കളുടെ ട്രോളുകളും; സോഷ്യല്‍ മീഡിയയില്‍ തരംഗമായി കടകംപള്ളിയുടെയും മണിയുടെയും ട്രോളുകള്‍

എന്ത് സംഭവമുണ്ടായാലും ട്രോളുമായി രംഗത്തിറങ്ങുകയെന്നത് സമൂഹമാധ്യമങ്ങളിലെ പതിവ് കാഴ്ചയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ പരമ്പരയാണ്. ട്രോള്‍ ഗ്രൂപ്പുകളിലും മറ്റും ചെങ്ങന്നൂര്‍ തന്നെയാണ് നിറഞ്ഞുനില്‍ക്കുന്നത്. അതിനിടെ രാഷ്ട്രീയ എതിരാളികളെ ട്രോളി മന്ത്രിമാരും രംഗത്തെത്തി. ദേവസ്വംസഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും, വൈദ്യുതിവകുപ്പ് മന്ത്രി എം എം മണിയുമാണ് ഫേസ്ബുക്കില്‍ ട്രോള്‍ പോസ്റ്റിട്ടത്.
Friends, I am Safe എന്നാണ് കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മുമ്പ് ബിജെപി ഓഫീസ് ആക്രമിച്ച സമയത്ത് Friends, I am Safe- They couldnt kill me this time too. Each attack serves to strengthen our resolve in fighting എന്ന കുമ്മനത്തിന്റെ ട്വീറ്റ് വൈറലായിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി മിസോറാമിലേക്ക് പോയ സാഹചര്യത്തില്‍ക്കൂടിയാണ് കടകംപള്ളിയുടെ ഫേസ്ബുക്ക് .
യോദ്ധ എന്ന സിനിമയിലെ ജഗതിയുടെ വിഖ്യാതമായ 'ഇനി കാവിലെ പാട്ടുമല്‍സരത്തിന് കാണാം' എന്ന സംഭാഷണം ഫേസ്ബുക്ക് പോസ്റ്റാക്കിയാണ് മന്ത്രി എം എം മണി രാഷ്ട്രീയ പ്രതിയോഗികളെ ട്രോളിയത്. ഈ ട്രോളിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. വെറും മൂന്നു മണക്കൂര്‍ കൊണ്ട് പതിനായിരത്തിലേറെ ലൈക്കും ആയിരത്തിലേറെ ഷെയറും മണിയുടെ പോസ്റ്റിന് ലഭിച്ചു.
https://www.facebook.com/Malayalivartha





















