ജീവിച്ച് തുടങ്ങും മുമ്പുതന്നെ മകളെ വിധവയാക്കിയ അമ്മ; മകളുടേതിന് സമാനമായ രീതിയില്‍ തെന്മലയില്‍ കോളിളക്കം സൃഷ്ടിച്ച് വിവാഹിതരായ രഹ്‌ന ബീവിയും ചാക്കോയും പണത്തിനും പ്രതാപത്തിനും മുമ്പിൽ ഒന്നിനെയും കൂസാക്കാതെ ഒരു കുടുംബത്തിന്റെ താങ്ങും തണലും ഇല്ലാതാക്കി: കെവിനെ കൊല്ലണമെന്ന പ്രതികാര വൈരാഗ്യം റഹനയുടെ ഭൂതകാലത്തെ പണം കൊണ്ട് മറച്ചു!! ഷാനു കീഴടങ്ങാനെത്തിയത് അമ്മയെ ഒളിപ്പിച്ച ശേഷം...

ദുരഭിമാനക്കൊലയിലെ മുഖ്യ ആസൂത്രക എന്നു കരുതുന്ന നീനുവിന്റെ മാതാവ് രഹ്‌നക്കായുള്ള പോലീസിന്റെ തെരച്ചില്‍ വിഫലം. കേസില്‍ പ്രതിയാകുമെന്നു കണ്ടതോടെയാണ് രഹ്‌ന ഒളിവില്‍പോയത്. ചാക്കോയും ഷാനുവും കീഴടങ്ങുന്നതിനു മുന്‍പുതന്നെ രഹ്നയെ സുരക്ഷിതമായ സ്ഥലത്തെത്തിച്ചതായാണ് പോലീസ് വിലയിരുത്തല്‍. ഇവരെ ഒളിപ്പിച്ചതിനു പിന്നില്‍ ചില രാഷ്ട്രീയ ഇടപെടല്‍ ഉള്ളതായും ആരോപണമുണ്ട്. കെവിന്റെ മരണവിവരം പുറത്തുവന്ന ഞായറാഴ്ച തന്നെ ഇവര്‍ മുങ്ങിയിരിക്കാമെന്നും കരുതുന്നു.
പ്രധാന പ്രതികളായ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും പോലീസില്‍ കീഴടങ്ങിയിരുന്നു. കെവിനെ കൊന്നുകളയണമെന്ന നിര്‍ദേശം അക്രമിസംഘത്തിന് നല്‍കിയത് രെഹ്നയായിരുന്നെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയി വകവരുത്താനായി ഗള്‍ഫിലായിരുന്ന ഷാനുവിനെ വിളിച്ചുവരുത്തിയതും കെവിന്‍ താമസിക്കുന്നത് അനീഷിന്റെ വീട്ടിലാണെന്നു കണ്ടെത്തിയതും രഹനയായിരുന്നു. തെന്മലയിലേയും തമിഴ്‌നാട്ടിലെയും ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് രഹ്നയ്ക്കായി അന്വേഷണം നടത്തിയെങ്കിലും തുമ്ബൊന്നുമില്ല.
കോട്ടയം ഗാന്ധിനഗര്‍ പോലീസ് നീനുവിനെ കെവിനൊപ്പം പോകാന്‍ അനുവദിച്ചതിന് തൊട്ടടുത്ത ദിവസം ഇവര്‍ കോട്ടയത്ത് എത്തി കെവിന്‍ താമസിച്ചിരുന്ന മാന്നാനത്ത് എത്തിയിരുന്നു. കെവിനെ കൊല്ലണമെന്ന വാശി മാതാവിനായിരുന്നെന്നും കൊല്ലാനുള്ള നിര്‍ദേശം മാതാപിതാക്കളുടേതായിരുന്നെന്നു നേരത്തേ കെവിന്റെ ബന്ധുവും തട്ടിക്കൊണ്ടു പോകലിന് ഇരയായ ആളുമായ അനീഷ് ആരോപിച്ചിരുന്നു. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന ഗുണ്ടകളുടെ ഫോണിലേക്ക് നിരന്തരം വിളികള്‍ വന്നു കൊണ്ടിരുന്നെന്നും അവനെ കൊന്നുകളയാനായിരുന്നു നീനുവിന്റെ അമ്മ പറഞ്ഞതെന്നുമാണ് അനീഷിന്റെ ആരോപണം.
മാതാപിതാക്കളുടെ അറിവോടെയല്ലാതെ കെവിനെ ഗുണ്ടകള്‍ ആക്രമിക്കില്ലെന്ന് നീനുവും പറഞ്ഞിരുന്നു. കെവിനെ പിടിച്ചുകൊടുക്കാന്‍ ഒന്നരലക്ഷത്തിന്റെ ക്വട്ടേഷനായിരുന്നെന്ന് ഗുണ്ടകള്‍ പറയുന്നത് കേട്ടെന്നും അനീഷിനെ ഉദ്ധരിച്ച് ചില റിപ്പോര്‍ട്ടുകളുണ്ട്. പിടിച്ചു കൊടുക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും ഒന്നരലക്ഷത്തിന്റെ ക്വട്ടേഷന്‍ ആണെന്നും സംഘത്തിലെ പ്രായം കുറഞ്ഞ അംഗമാണ് പറഞ്ഞത്. തങ്ങള്‍ നിരപരാധികളാണെന്നും ഇതു കഴിഞ്ഞ് തങ്ങള്‍ ഗോവയ്ക്ക് പോകുമെന്നും നിങ്ങളോട് ഞങ്ങള്‍ക്ക് ഒരു പിണക്കവുമില്ലെന്നും ഗുണ്ടകള്‍ പറഞ്ഞു. കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു വെച്ച് കെവിനെ താഴെ വലിച്ചിടുന്നത് അനീഷ് കണ്ടു.
എന്നാല്‍ അപ്പോള്‍ കെവിന്‍ മരിച്ചിരുന്നോ എന്ന് വ്യക്തമല്ലായിരുന്നു. അനീഷിനെ വണ്ടിയില്‍ പൂട്ടിയിട്ടാണ് പ്രതികള്‍ പിന്നീട് പോയത്. അവര്‍ നീനുവിന്റെ അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കെവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ ഓടിപ്പോയെന്നാണ് പറഞ്ഞത്. കെവിനെ കൊലപ്പെടുത്തിയ ശേഷമായിരിക്കാം പ്രതികള്‍ ഇവിടേയ്ക്ക് പോയതും കുളിക്കുകയും ഭക്ഷണം കഴിക്കുകയും മറ്റും ചെയ്ത് തിരിച്ചു വന്നതുമെന്നും അനീഷ് സംശയിക്കുന്നു. മാന്നാനത്തെ വീട്ടില്‍ നിന്നും കൊണ്ടുപോയപ്പോള്‍ മുതല്‍ മര്‍ദ്ദനം തുടങ്ങി. ഇടിക്കട്ട കൊണ്ടുള്ള ഇടിയായിരുന്നു. അത് കണ്ണും മൂക്കും തകര്‍ക്കുന്നതായിരുന്നെന്നും അനീഷ് പറഞ്ഞിട്ടുണ്ട്.
മകളുടേതിന് സമാനമായ രീതിയില്‍ തെന്മലയില്‍ കോളിളക്കം സൃഷ്ടിച്ച പ്രണയത്തിന് ശേഷമായിരുന്നു നീനുവിന്റെ പിതാവ് ചാക്കോയും മാതാവ് രഹ്‌ന ബീവിയും വിവാഹിതരായത്. ഷാനുവും പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത്. നീനുവിന്റെ പിതാവ് ചാക്കോ ക്രിസ്ത്യാനിയും മാതാവ് രഹ്‌ന ബീവി മുസ്ലിമുമാണ്. കാല്‍നൂറ്റാണ്ടു മുമ്ബുണ്ടായ സംഭവങ്ങള്‍ നാട്ടുകാര്‍ മറന്നിട്ടില്ല. അന്നു രഹനയുടെ വീട്ടുകാര്‍ വിവാഹത്തിനു സമ്മതം മൂളിയപ്പോള്‍ ചാക്കോയുടെ ബന്ധുക്കള്‍ എതിര്‍ത്തു. ഇതിന്റെ പേരില്‍ പിന്നീടു തെന്മല പോലീസ് സ്‌റ്റേഷനില്‍ കേസുണ്ടായി. പിന്നീട് ഒത്തുതീര്‍പ്പിലൂടെയാണു വിവാഹം നടന്നതെന്നും നാട്ടുകാര്‍ ഇപ്പോഴും ഓര്‍മിക്കുന്നു. ചാക്കോയുടെ ബന്ധുക്കള്‍ വിവാഹത്തില്‍ സഹകരിച്ചിരുന്നില്ല.
പിന്നീടു ചാക്കോ വിദേശത്തു ജോലിക്കായി പോയി. ഏതാനും വര്‍ഷത്തിനു ശേഷം രഹനയെയും കൊണ്ടുപോയി. പിന്നീട് വിദേശത്തെ ജോലി മതിയാക്കി നാട്ടില്‍വന്ന ചാക്കോ വീടിനു സമീപം സ്‌റ്റേഷനറിക്കട തുടങ്ങി. കട നോക്കിനടത്തുന്നതു ഭാര്യയാണ്. പുനലൂരിലെ സുവാര്‍ത്ത സ്വതന്ത്ര പെന്തക്കോസ്ത് സഭാംഗങ്ങളായതിനാല്‍ മകളെ വളര്‍ത്തിയത് ക്രിസ്തിയ വിശ്വാസത്തിലാണ്.
https://www.facebook.com/Malayalivartha





















