അനുജത്തിയുടെ കൂട്ടുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

അനുജത്തിയുടെ കൂട്ടുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ആർഎസ്എസ് പ്രവർത്തകനെ കോടതി റിമാൻഡ് ചെയ്തു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമ പ്രകാരണ് കേസ് എടുത്തത്. ആർഎസ്എസ്സിന്റെ വെണ്ടുട്ടായി ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട വലിയപറമ്പ് മഞ്ജുനാഥ് ആണ് പിടിയിലായത്.
15 വയസ്സുകാരിയായ പെൺകുട്ടിയെയാണ് മഞ്ജുനാഥ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതിയുടെ ഗൃഹ പ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇയാളുടെ അനുജത്തിയുടെ കൂട്ടുകാരിയായ പെൺകുട്ടി.
ഗൃഹ പ്രവേശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പിന്നാലെയെത്തിയ പ്രതി കൂടെ ആരുമില്ലെന്ന് മനസിലാക്കി ഇടവഴിയിൽ വച്ച് പെൺകുട്ടിയെ കയറിപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടാൻ തുടങ്ങിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു.
ആർഎസ്എസ് എസ്സിന്റെ സജീവ പ്രവർത്തകനും വേണ്ടുട്ടായി കോട്ടഷൻ സംഘത്തിലെ അംഗവുമാണ് പിടിയിലായ പ്രതി.കൂത്തുപറമ്പ് എസ്ഐ കെ വി നിഷിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha























