എടപ്പാള്‍ പീഡനേേകസ് അന്വേഷണം ക്രൈംബ്രാഞ്ചിന് ; തീയറ്റർ ഉടമയുടെ അറസ്റ്റിന് അനുമതി നൽകിയ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസുകാരി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് ദൃശ്യങ്ങളടക്കമുള്ള വിവരങ്ങള്‍ കൈമാറിയ തിയേറ്റര്‍ ഉടമ ഇ.സി.സതീശനെ അറസ്റ്റ് ചെയ്ത സംഭവം പുനപരിശോധിക്കാന്‍ ആഭ്യന്തരവകുപ്പ്. അറസ്റ്റ് ചട്ടംലഘിച്ചാണെന്ന് പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശോധനകള്‍ക്ക് ശേഷം സംഭവത്തില്‍ തുടര്‍ നടപടി മതിയെന്ന് ഡിജിപി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജു വര്‍ഗീസിനെ സ്ഥലം മാറ്റി ക്രൈംബ്രാഞ്ചിന് നല്‍കിയതിന് പിന്നാലെയാണ് ഡിജിപിയുടെ നിര്‍ദ്ദേശം.
പോലീസിന്റെ നടപടിക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടിയിരുന്നു. സതീശനെ അറസ്റ്റ് ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഷാജു വര്‍ഗീസിനായിരുന്നെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഐ.ജി നല്‍കിയ വിശദീകരണത്തിന് പിന്നാലെയാണ് സംഭവത്തില്‍ വകുപ്പുതല നടപടിയുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്‌പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തൃത്താല സ്വദേശി മൊയ്ദീൻ മാതാവിന്റെ ഒത്താശയിൽ പീഡിപ്പിക്കുകയായിരുന്നു. 25ന് തിയറ്റർ ഉടമകൾ വിവരം ചൈൽഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. തിയേറ്ററിലെ സിസി ടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
https://www.facebook.com/Malayalivartha























