തിരുവനന്തപുരത്തിന് ഒരു പൊൻതൂവൽ കൂടി; ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഗാർഡൻ കനക്കുന്നിൽ; മരങ്ങൾ തിരിച്ചറിയാൻ QR കോഡ് സംവിധാനം

ഇന്ത്യയുടെ നിത്യ ഹരിത നഗരമായ തിരുവനന്തപുരത്തിന്റെ ശേഷിക്കുന്ന പച്ചപ്പും നഗരവത്കരണത്തിന്റെ ഭാഗമായി ദിനം തോറും നഷ്ടമാകുകയാണ്. നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കനകക്കുന്ന് കൊട്ടാരം, തിരുവനന്തപുരം നഗരത്തിന്റെ പച്ചത്തുരുത്താണ്.
കേരളത്തിലെ ഏറ്റവും കൂടുതൽ വിദേശ അന്തർദേശിയ സഞ്ചാരികൾ എത്തുന്ന ഒരു നഗരം തിരുവനന്തപുരമാണ്. അത് പോലെ തന്നെ നഗരത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കനകക്കുന്ന് കൊട്ടാരം. എന്നാൽ ഇവിടുത്തെ സസ്യങ്ങളുടെ ജൈവവൈവിധ്യത്തെ പറ്റി ആരും പഠനങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. ആയതിനാൽ തന്നെ കൊട്ടാരം വളപ്പിലെ ഒരു സസ്യം പോലും ആലേഘനവും ചെയ്തിട്ടില്ല.
നിശാഗന്ധിയും സൂര്യകാന്തിയും ഉൾപ്പെടുന്ന കനകക്കുന്ന് കൊട്ടാരവിളപ്പിലെ വൃക്ഷ-പൂന്തോട്ട സസ്യങ്ങളുടെ പഠനവും അവയുടെ ഡിജിറ്റലൈസേഷനും നടത്തിയത് കേരളം സർവകലാശാല ബോട്ടണി വകുപ്പിൽ നിന്നുമുള്ള അഖിലേഷ് എസ് വി നായരും ഡോ എ ഗംഗാപ്രസാദും ചേർന്നാണ്.
119 ഇനം വൃക്ഷങ്ങളും പൂന്തോട്ട സസ്യങ്ങളും പഠനത്തിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റ് തയ്യാറാക്കൽ,QR കോഡ് ലിംങ്കിങ്, ആൻഡ്രോയിഡ് ആപ്ലിക്കേഷൻ സൃഷ്ടിക്കൽ എന്നിവ വഴി എല്ലാ ഡാറ്റയും ഡിജിറ്റൽ വത്കരിക്കപ്പെട്ടു.
കൊട്ടാരത്തിലെ സസ്യങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ വത്കരിക്കരിക്കപ്പെടുന്നതിലൂടെ സന്ദർശകർക്ക് നമ്മുടെ ജൈവവൈവിധ്യത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരമുണ്ടാകുന്നു. ഇതിലൂടെ കനകക്കുന്ന് കൊട്ടാരം ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഗാർഡനുള്ള പൊതു സ്ഥലമായി മാറുന്നു.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha























