Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

എന്റെ മകള്‍ വേദനയില്ലാതെ മരിക്കാന്‍ പ്രാര്‍ത്ഥിക്കണം ജീവന്റെ ജിവനായ മകളെക്കുറിച്ച് ഹൃദയമുരുകി ഈ അച്ഛന്റെ വാക്കുകള്‍

06 JUNE 2018 07:49 PM IST
മലയാളി വാര്‍ത്ത

More Stories...

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

കുട്ടികള്‍ക്ക് മാരക അസുഖങ്ങള്‍ വരുന്നതാണ് ഈ ലോകത്തെ ഭീകരഅവസ്ഥകളില്‍ ഒന്ന്.എന്റെ മകള്‍ വേദനയില്ലാതെ മരിക്കാന്‍ ചേച്ചി പ്രാര്‍ത്ഥിക്കണം.. മജ്ജയില്‍ ക്യാന്‍സറുമായി ജീവിതത്തോട് മല്ലിടിക്കുന്ന 13 വയസുകാരി ആര്യയുടെ പിതാവിന്റ വാക്കുകളാണിത്. സ്വന്തം മകളുടെ മരണത്തെക്കുറിച്ച് ഒരു അച്ഛന് ഇങ്ങനെ പറയുന്നത് എന്തു മാത്രം പ്രയാസം നിറഞ്ഞ കാര്യമാണ്. മരണത്തിലെങ്കിലും വേദനയില്ലാതെ അവള്‍ പോകട്ടെ എന്ന ഒരച്ഛന്റെ മനസ് ആഗ്രഹിക്കുന്നുവെങ്കില്‍ എത്രമാത്രം വേദനാജനകമാണ് ആ കുട്ടിയുടെ അവസ്ഥ.
ആര്യയുടെ രോഗാവസ്ഥയെക്കുറിച്ച് ചാരിറ്റി ഗ്രൂപ്പ് അംഗം രേവതി രൂപേഷ് രേരുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ലോകം അറിഞ്ഞത്. പോസ്റ്റ് വായിക്കാന്‍ ഇഷ്ടമല്ല എന്നറിയാം. പക്ഷെ ഇതു വായിക്കണം. എന്ന അപേക്ഷയോടെയാണ് രേവതി ആ കുറിപ്പ് എ!ഴുതിയിരിക്കുന്നത്.
എന്റെ മകള്‍ വേദനയില്ലാതെ മരിക്കാന്‍ ചേച്ചി പ്രാര്‍ത്ഥിക്കണം; ഹൃദയമുരുകി ജീവിക്കുന്ന ആ മനുഷ്യന്റെ അവസ്ഥ ; എന്താണ് ഞാന്‍ മറുപടി പറയേണ്ടിയിരുന്നത് ;.. എന്തു പറഞ്ഞാണ് ഞാന്‍ ആശ്വസിപ്പിക്കേണ്ടത് 
13 വയസ്സുകാരിയായ ആര്യയ്ക്ക് മജ്ജയില്‍ ക്യാന്‍സറാണ് .എല്ലായിടത്തു നിന്നും മടക്കി. അവള്‍ക്കെല്ലാമറിയാം 
എ+ ബ്ലഡ് അര്‍ജന്റായി വേണം രേരൂ ;. എഫ് ബിയില്‍പോസ്റ്റിടാമോ എന്ന് സുഹൃത്തായ ശ്രീകാന്ത് ചോദിച്ചപ്പോള്‍ അതൊരു 13 വയസ്സുകാരി പെണ്‍കുട്ടിയ്ക്കാണെന്ന് ഒരിയ്ക്കലും കരുതിയില്ല .ബ്ലഡ് കൊടുക്കാനായി ഉണ്ടായിരുന്ന 4 പേരില്‍ രണ്ടു പേര്‍ സ്ത്രീകളായിരുന്നു. ഒന്ന് എന്റെ ചേച്ചിയും ,ഒന്ന് എന്റെ എഫ്ബി ഫ്രണ്ടും .അവര്‍ രണ്ടു പേര്‍ക്കും എച്ച് ബി കുറവായതുകൊണ്ട് ബ്ലഡ് കൊടുക്കാന്‍ സാധിച്ചില്ല . എച്ച് ബി കുറവാണെന്ന് മുന്നേ നിങ്ങള്‍ക്ക് അറിയാമായിരുന്നില്ലേ എന്ന് കുട്ടിയുടെ പിതാവ് നീരസത്തോടെ ചോദിച്ചപ്പോള്‍ ബ്ലഡ്
കൊടുക്കാന്‍ ചേച്ചിയേയും കൊണ്ട് ചാടിത്തുള്ളി പോന്ന എന്റെ സകല സന്തോഷവും പോയി .നാട്ടിലെ പ്രസാദേട്ടന്‍ പറഞ്ഞതനുരിച്ച് ഫുഡ്‌വിതരണം ചെയ്യാന്‍ വന്ന സഖാക്കളെ കണ്ടപ്പോള്‍ അവിടെ നിന്ന് രണ്ട് പേരും ,എന്റെ സുഹൃത്ത് രതീഷിനേയും വിളിച്ച് ബ്ലഡ് സംഘടിപ്പിച്ചു കൊടുത്ത് മടങ്ങുമ്പോള്‍ എന്താവശ്യമുണ്ടെങ്കിലും വിളിച്ചോളൂ എന്ന് പറഞ്ഞ് എന്റെ നമ്പര്‍ അദ്ദേഹത്തിന് കൊടുത്തു പോന്നു
അങ്ങനെ ഒരു രാത്രിയില്‍ പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്നും ചേച്ചീ ,നാളെ മോള്‍ക്ക് ബ്ലഡ് വേണ്ടി വരും എന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചു;. അന്ന് അദ്ദേഹം കുറച്ചു നേരം സംസാരിച്ചു .മകളുടെ അസുഖം; ഇപ്പോഴത്തെ അവസ്ഥ;. അങ്ങനെയങ്ങനെ ഞാന്‍ പറഞ്ഞു എല്ലാം ശരിയാകും ; എത്രയെത്ര അത്ഭുതങ്ങള്‍ നടന്നിരിക്കുന്നു ;. ഇല്ല ചേച്ചീ ഇനിയൊന്നും നടക്കാനില്ല ;. എന്റെ മകള്‍ വേദനയില്ലാതെ മരിക്കണം എന്ന് മാത്രമാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത് .കണ്ടു നിക്കാന്‍ വയ്യ ചേച്ചീ;.. മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുത്തോളാന്‍ ഡോക്ടര്‍ പറഞ്ഞു. അവള്‍ക്ക് അത്ര വലിയ ആഗ്രഹങ്ങള്‍ ഒന്നുമില്ല .. ചിക്കന്‍ കഴിക്കണം ,മാങ്ങ കഴിക്കണം ഇതൊക്കെയാണ് പറയുന്നത് . പിന്നെ ലുലു മാളില്‍ പോകണം എന്നു പറയുന്നുണ്ട് .അതിപ്പോള്‍ നടക്കും എന്ന് തോന്നുന്നില്ല; അവളുടെ അവസ്ഥയും പിന്നെ ഞങ്ങളുടെ അവസ്ഥയും; അങ്ങനെയാണ്;.
മോളെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ കൊണ്ടുവരുമ്പോള്‍ എന്നെ വിളിക്കൂ; നമുക്ക് അവളെയും കൊണ്ട് ലുലു മാളില്‍ പോകാം; എന്ത് ധൈര്യത്തിലാണ് ഇത് പറഞ്ഞത് എന്നറിയില്ല .എന്നെ വിശ്വസിച്ച് നില്ക്കുന്ന 29 പേര്‍ അടങ്ങിയ ഞങ്ങളുണ്ട് കൂടെയിലെ മെമ്പേഴ്‌സിനെ വിശ്വസിച്ചാകാം;. ഗ്രൂപ്പില്‍ പറഞ്ഞപ്പോള്‍ മെമ്പറായ അനൂജ് കുട്ടിയെ കൊണ്ടു പോകേണ്ട എല്ലാ കാര്യങ്ങളും ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ എന്തോ പറഞ്ഞിയിക്കാനാവാത്ത സന്തോഷമായിരുന്നു;. ഡിസ്ചാര്‍ജ് ആയ അന്ന് അദ്ദേഹം എന്നെ വിളിച്ചു.. അങ്ങനെ ലുലു മാളില്‍ പോകേണ്ട ദിവസത്തിന്റെ തലേന്ന് ആ കുഞ്ഞ് വീണ്ടും ഹോസ്പിറ്റലില്‍ ആയി 
അവള്‍ക്കായി മാറ്റി വച്ച പൈസയും കൊണ്ട് ഞാനവളെ കാണാന്‍ ചെന്നു .. 13 വയസ്സുകാരിയെ കണ്ടാല്‍ 5 വയസ്സുകാരിയെ പോലെ .. തന്റെ സ്‌കൂള്‍ ബാഗും പുസ്തകങ്ങളും കെട്ടി പിടിച്ച് കിടക്കുകയായിരുന്നു അവള്‍; എല്ലാ കുട്ടികളും സ്‌ക്കൂളില്‍ പോകുന്ന അന്ന് അവള്‍ മാത്രം 2 വര്‍ഷമായി ആശുപത്രികളില്‍ മാറി, മാറി കഴിയുകയാണ്; എന്റെ മകളുടെ ചോദ്യങ്ങള്‍ക്ക് എനിക്ക് എന്ത് ഉത്തരം പറയണം എന്നറിയാതെ നിന്നു പോകാറുണ്ട് ചേച്ചീ;എന്ന് ആ അമ്മ പറഞ്ഞപ്പോള്‍; ചിലയിടങ്ങളില്‍ മൗനം പോലും സംഭാഷണമായേക്കും;. കണ്ണുകള്‍ പരസ്പരം സംസാരിച്ച നിമിഷങ്ങള്‍ .
മക്കള്‍ കണ്‍മുന്നില്‍ വച്ച് ഉരുകിയുരുകി തീര്‍ന്നു പോകുന്ന അവസ്ഥ മാതാപിതാക്കളെ സംബന്ധിച്ച് ഭീകരമാണ്; കണ്ണീരു പോലും തീര്‍ന്നു പോയ ആ സ്ത്രീയോട് ഞാന്‍ എന്ത് മറുപടിയാണ് പറയേണ്ടത്;.
ആദ്യമൊക്കെ ആ കുഞ്ഞ് പരിചയക്കുറവുമൂലം അകന്നു മാറി നിന്നെങ്കിലും പിന്നീട് ഞാനുമായി നല്ല അടുപ്പത്തിലായി;. എന്റെ വണ്ടിയുടെ ചാവിയില്‍ കൊളുത്തിയിട്ട എന്റെ സുഹൃത്ത് ഗിഫ്റ്റായി തന്നിരുന്ന ബാഗ് പോലുള്ള ആ കീ ചെയിനില്‍ അവള്‍ കൗതുക പൂര്‍വ്വം നോക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ അത് ഊരിമാറ്റി അവളെ ഏല്പിച്ചു പറഞ്ഞു;. മോളുടെ ആഗ്രഹങ്ങള്‍ എല്ലാം ഒരു കുഞ്ഞു പേപ്പറിലെഴുതി ഈ കുഞ്ഞു ബാഗിനകത്ത് ഇടണം;. എന്നിട്ട് ആന്റി വരുമ്പോള്‍ ആന്റിയ്ക്ക് തരണം; ഇന്ന് ഞാന്‍ വീണ്ടും അവളെ കാണാന്‍ ചെന്നപ്പോള്‍ അതിലെ കുറിപ്പുകള്‍ എന്റെ കണ്ണു നനച്ചു;. ആ കുഞ്ഞിന് വീണ്ടും സ്‌ക്കൂളില്‍ പോകണമെന്ന്;. എങ്ങനെ ഞാന്‍ സാധിപ്പിച്ചു കൊടുക്കും .. അവള്‍ക്ക് വീട്ടില്‍ പോയി കുറെ നാള്‍ ഇരിക്കണമെന്ന്;
നാളെ അവരുടെ മെയിന്‍ ഡോക്ടറെ ഞങ്ങള്‍ കാണാന്‍ പോകുകയാണ് .. ആ മോള്‍ക്ക് ഇനിയുള്ള ചികിത്സ മജ്ജ മാറ്റി വയ്ക്കല്‍ ആണ്; അതു കൊണ്ട് അവള്‍ ഉറപ്പായും രക്ഷപ്പെടും എങ്കില്‍, ലക്ഷങ്ങള്‍ ചിലവു വരുന്ന ആ ചികില്‍സയ്ക്കു വേണ്ടി ഞാന്‍ നിങ്ങളുടെ മുന്നില്‍ കൈ നീട്ടും
ഞങ്ങളുണ്ട് കൂടെ ചാരിറ്റി ഗ്രൂപ്പ് തുടങ്ങിയപ്പോള്‍ ഞാനാദ്യം തിരുമാനമെടുത്തത് പുറമെ ഒരാളില്‍ നിന്നു പോലും പൈസ വാങ്ങാതെ ഞങ്ങള്‍ക്ക് ഉള്ള പൈസ കൊണ്ട് ചാരിറ്റി ചെയ്യണം എന്നതായിരുന്നു .അവള്‍ക്കു വേണ്ടി ആദ്യമായി ആ തിരുമാനം ചിലപ്പോള്‍ മാറ്റേണ്ടി വരും
നാളെത്തെ ഒരു ദിവസത്തെ ആയുസേ ചിലപ്പോള്‍ ഈ പോസ്റ്റിന് ഉണ്ടാകു;. അവളുടെ ഡോക്ടര്‍ നെഗറ്റീവ് ആണ് പറയുന്നതെന്തില്‍ പോസ്റ്റ് ഡിലീറ്റ് ആക്കും 
ചികിത്സ കൊണ്ട് രോഗം ഭേദമാകുമെങ്കില്‍ ഞാന്‍ വരും നിങ്ങളുടെ മുന്നിലേക്ക് 
ഞാനിപ്പോള്‍ ദൈവത്തെ കാണുന്നത് നിങ്ങളോരോരുത്തരിലുമാണ്;. എന്റെ പ്രാര്‍ത്ഥനയും നിങ്ങളോടാണ് 
കൂടെയുണ്ടാകണം രേരു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (11 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (33 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (42 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (54 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (3 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (3 hours ago)

Malayali Vartha Recommends