സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളില്ല... നാട്ടുകാരുടെ പ്രതികരണം ഞെട്ടിക്കുന്നത്

സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളില്ലാത്തതുകൊണ്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംരക്ഷണ സമിതി സ്വകാര്യ സ്‌കൂള്‍ വാഹനങ്ങള്‍ തടഞ്ഞു. കണ്ണൂരിലെ കീഴാറ്റൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ കുറഞ്ഞതിന്റെ പേരിലാണ് മറ്റ് സ്‌കൂളുകളില്‍ പഠിക്കാന്‍ കുട്ടികളെ കൊണ്ടു പോകാന്‍ എത്തുന്ന സ്‌കൂള്‍ വാഹനങ്ങള്‍ ഒരു സംഘം തടഞ്ഞത്. സംഭവം സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പൊലീസെത്തിയാണ് വാഹനങ്ങളെ വിട്ടയച്ചത്.
കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 17 ഓളം രക്ഷിതാക്കള്‍ ഒപ്പിട്ട പരാതി പൊലീസിന് നേരത്തെ നല്‍കിയിരുന്നു. മൂന്ന് ദിവസമായി സ്‌കൂള്‍ സംരക്ഷണ സമിതിയുടെ പേരില്‍ ഒരു സംഘം കുട്ടികളുടെ പഠനം തടസപ്പെടുത്തുന്നതെന്നാണ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്താന്‍ വ്യാഴാഴ്ച ഇരുവിഭാഗങ്ങളെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
മറ്റ് സ്‌കൂളില്‍ പഠിക്കാന്‍ വിടുന്ന കുട്ടികളെ വേണമെങ്കില്‍ രക്ഷിതാക്കള്‍ സ്വന്തം വാഹനത്തില്‍ എത്തിക്കണമെന്നും മറ്റു സ്‌കൂള്‍ വാഹനങ്ങള്‍ ഈ ഭാഗത്തുള്ള കുട്ടികളെ കയറ്റാന്‍ വിടില്ലെന്നുമുള്ള നിലപാടാണ് സംരക്ഷണസമിതി സ്വീകരിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കീഴാറ്റൂര്‍ ഗവ. എല്‍. പി. സ്‌കൂള്‍ അടുത്തകാലത്താണ് നാട്ടുകാര്‍ സഹകരണത്തോടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയത്. എന്നാല്‍ ചിലര്‍ തങ്ങളുടെ കുട്ടികളെ തളിപ്പറമ്ബിലെ സമീപ പ്രദേശത്തെ മറ്റ് സ്‌കൂളുകളില്‍ ചേര്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























