ജെസ്‌ന ഐഎസില്‍ എത്തിയോ എന്ന സാധ്യതയും പോലീസ് തേടുന്നു: ജെസ്‌ന തിരോധാനം 76-ാംദിവസം

ജെസ്‌ന വിദേശത്തേക്കു പോയോ എന്ന് അന്വേഷിക്കുന്നു: കാണാതായ പത്തനംതിട്ട സ്വദേശി ജെസ്‌ന വിദേശത്തേക്കു പോയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്നു നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പി.സി.ജോര്‍ജിന്റെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പാസ്‌പോര്‍ട്ട് ഓഫിസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്.
താന്‍ മരിക്കാന്‍ പോകുന്നുവെന്ന സന്ദേശമാണ് ജെസ്‌ന തന്റെ ഫോണില്‍ നിന്നും സുഹൃത്തിനയച്ച സന്ദേശം. ഇതാണ് പോലീസിനെ കൂടുതല്‍ കുഴയക്കുന്നത്. ഒന്നുകില്‍ ജെസ്‌ന സ്വയം അയക്കണം അല്ലെങ്കില്‍ ജെസ്‌നയുടെ ഫോണില്‍ നിന്നും ആരെങ്കിലും അയച്ചതായിരിക്കണം ഈ സാധ്യതകളും പോലീസ് തേടുന്നുണ്ട്.
തിരുവനന്തപുരം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ 15 അംഗ പ്രത്യേകസംഘം കേസ് ഊര്‍ജിതമായി അന്വേഷിക്കുന്നു. ഒരു ലക്ഷത്തോളം ഫോണ്‍ വിളി പരിശോധിച്ചു. എല്ലാ സംസ്ഥാനത്തെയും പത്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചിന് വീടുവിട്ടിറങ്ങിയ ജെസ്‌ന വസ്ത്രങ്ങളോ ഫോണോ ഒന്നും കൈയ്യിലെടുത്തിട്ടില്ലായിരുന്നു. എന്നാല്‍, ജെസ്‌ന അവസാനമായി ഒരു സന്ദേശം അയച്ചിരുന്നെന്നാണ് പറയുന്നത്. ജെസ്‌നയുടെ ഫോണില്‍ നിന്ന് സുഹൃത്തിന് അവസാന സന്ദേശം പോയിരുന്നു.ഐ ആം ഗോയിങ് ടു ഡൈ (ഞാന്‍ മരിക്കാന്‍ പോകുന്നു) എന്നാണ് ജെസ്‌ന അയച്ചിരിക്കുന്നത്. ഈ സന്ദേശം പോലീസ് ഉദ്യോഗസ്ഥരെ ആശയ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഫോണ്‍ മെസേജ് സൈബര്‍ പോലീസിന് കൈമാറി.
എല്ലാവരേയും പറ്റിക്കാന്‍ സന്ദേശമയച്ച ശേഷം ജെസ്‌ന ഒളിവില്‍ പോയതാണോ അതോ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ശേഷം ജെസ്‌നയെ കണ്ടതായി പലരീതിയിലുള്ള സന്ദേശങ്ങള്‍ പോലീസിന് ലഭിക്കുന്നുണ്ട്. ജെസ്‌നയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 500 പേരെ ഇതുവരെ ചോദ്യം ചെയ്തു. ജെസ്‌നയെകുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ച് ലക്ഷമായി ഉയര്‍ത്തി. അതേസമയം, അന്വേഷണസംഘവും സഹപാഠികളും ചേര്‍ന്ന് വനത്തില്‍ തെരച്ചില്‍ നടത്തി. മുണ്ടക്കയം, കുട്ടിക്കാനം, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളിലാണ് തെരച്ചില്‍ നടത്തുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് ടീമാണ് തെരച്ചില്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha























