ഫിറ്റ്‌നെസ് ചലഞ്ചിനു വിട: പ്രധാനമന്ത്രി മോഡിയെ വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് നിയുക്ത എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഫ്യൂവെല്‍ ചലഞ്ചിനു പിന്നാലെയാണു മോഡിയെ വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്.
പ്രതിമാസ അധിക സര്‍വീസ് ചാര്‍ജ് ചുമത്തുന്ന എസ്ബിഐയുടെ രീതിക്കു മാറ്റം കൊണ്ടുവരണമെന്ന ആവശ്യവുമായാണ് ഉമ്മന്‍ചാണ്ടി 'സേവ് എസ്ബിഐ ചാലഞ്ച്' മുന്നോട്ടു വെച്ചത്. കോര്‍പ്പറേറ്റുകള്‍ മൂലം ബാങ്കിനുണ്ടായ ഭീമമായ നഷ്ടം നികത്താന്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജുകള്‍ ഉപയോക്താക്കളെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുന്നുവെന്നും. ഈ അമിതഭാരത്തില്‍ നിന്ന് ഉപയോക്താക്കളെ മോചിപ്പിക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടി ട്വിറ്ററില്‍ മോഡിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡാണ് ഫിറ്റ്‌നെസ് ചലഞ്ച് തുടങ്ങിവെച്ചത്. ഇതു വലിയ കൗതുകങ്ങള്‍ക്കു തുടക്കം കുറിച്ചതോടെയാണു ബദലായി രാജ്യത്തെ ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫ്യൂവല്‍ ചലഞ്ച് എന്ന പേരില്‍ മോഡിയെ വെല്ലുവിളിച്ചത്. ഇതു രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
https://www.facebook.com/Malayalivartha























