കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റ് കേരളാ കോൺഗ്രസ്സിനു നൽകുമെന്ന് സൂചന ; തീരുമാനം ലീഗ് സമ്മർദ്ദത്തെത്തുടർന്ന്

കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണയായെന്ന് സൂചന. ഒറ്റത്തവണ ഇളവ് നൽകാൻ ഹൈകമാൻഡിനോട് ആവശ്യപ്പെടും. കേരളാ കോണ്‍ഗ്രസിനൊപ്പം മുസ്‌ലീം ലീഗുകൂടി ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തതോടെ സമ്മർദ്ദത്തെ തുടർന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വഴങ്ങുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. യുഡിഎഫിന്റെ വിശാല താത്പര്യം പരിഗണിക്കണമെന്നാണ് ആവശ്യം.
https://www.facebook.com/Malayalivartha























