മഴയിൽ കുടുങ്ങി തലസ്ഥാനം ; രണ്ടു ദിവസമായി തുടരുന്ന മഴയിൽ തിരുവനന്തപുരം നഗരത്തിൽ കനത്ത ട്രാഫിക് ബ്ലോക്കും വെള്ള പൊക്കവും

രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിൽ കനത്ത ട്രാഫിക് ബ്ലോക്കും വെള്ള പൊക്കവും. ഇതുവരെയും അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഗ്രാമ പ്രദേശങ്ങളിൽ പലയിടത്തും മരം കടയിൽ പുഴകി വീണു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പലയിടത്തും വൈദ്യുതി വിച്ഛേദിക്കപെട്ടു.. ശക്തമായകാറ്റിനും സാധ്യത ഉണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മലയാളിവാർത്തയോട് പ്രതികരിച്ചു . തമ്പാനൂർ ഭാഗത്തു ഓടകൾ നിറഞ്ഞു വെള്ളം ഒഴുകിപ്പോകാൻ സാധിക്കാതെ കെട്ടിക്കിടക്കുകയാണ്.
https://www.facebook.com/Malayalivartha























