ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രണ്ടു മക്കളുമായി ഭര്‍ത്താവ് മുങ്ങി

മലപ്പുറത്ത് ഇതര സംസ്ഥാനക്കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ബീഹാര്‍ സ്വദേശിനി ഗുഡിയാ ഖാത്തൂനെ(30)യാണ് വേങ്ങര കൊളപ്പുറം ആസാദ് നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഭാര്യയെ താന്‍ കൊലപ്പെടുത്തിയെന്നു ഭര്‍ത്താവ് നൗഷാദ് സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് ശേഷം നൗഷാദിനെയും രണ്ടു മക്കളെയും കാണാനില്ല. കൊലപാതകം നടത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടതാണെന്നാണ് സൂചന. മാര്‍ബിള്‍ തൊഴിലാളിയായ നൗഷാദും കുടുംബവും വര്‍ഷങ്ങളായി കേരളത്തിലാണ് താമസിച്ചു വരുന്നത്.
https://www.facebook.com/Malayalivartha























