കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി

വൈറല്‍ കുംഭമേള താരം മോണോലിസയുടെ ഭര്‍ത്താവ് ഹര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശ് കോടതി. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹര്‍മാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വൈറല്‍ കുംഭമേള താരത്തിന്റെ ഭര്‍ത്താവ് ഹര്‍മാന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയത്.
കേസില്‍ പ്രതിയായ ഹര്‍മാന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി യാതൊരു തരത്തിലും സഹകരിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസിന്റെ മുന്നോട്ടുപോക്കിനെ പ്രതികൂലമായി ബാധിച്ചേക്കാം എന്നും കോടതി നിരീക്ഷിച്ചു. പ്രതി സാക്ഷികളെ സ്വാധീനിക്കാനോ, തെളിവുകള്‍ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു.
ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹര്‍മാന്റെ അറസ്റ്റ് ചെയ്യാന്‍ മധ്യപ്രദേശ് പോലീസ് നീക്കങ്ങള്‍ ശക്തമാക്കും.അതിനിടെ ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെ ഫര്‍മാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു.അറസ്റ്റ് തടഞ്ഞുള്ള മുന്‍ ഉത്തരവ് നീട്ടണമെന്നാണ് ആവശ്യം.ഹര്‍ജി നാളെ ഹൈകോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha

























