Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സംസ്ഥാനത്തുണ്ടായ ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം 16 ആയി, കാറ്റിലും മഴയിലും നിരവധി വീടുകള്‍ തകര്‍ന്നു

11 JUNE 2018 08:33 AM IST
മലയാളി വാര്‍ത്ത

ശക്തമായ മഴയില്‍ സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 16 ആയി. ഇന്നലെ ഏഴുപേര്‍ മരിച്ചു. കാറ്റിലും മഴയിലും 19 വീടുകള്‍ പൂര്‍ണമായും 408 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവനന്തപുരം കാട്ടായിക്കോണം കീഴേവിളവീട്ടല്‍ എം. ശശിധരന്‍(75), അടിമാലി പറക്കുടി സിറ്റി കോമയില്‍ ബിജു (47) എന്നിവര്‍ ഷോക്കേറ്റു മരിച്ചു. ആലപ്പുഴ ചേര്‍ത്തല വയലാര്‍ കായലില്‍ കുളിക്കാനിറങ്ങിയ വിനു(42), ചെങ്ങന്നൂര്‍ പാണ്ടനാട് അച്ചന്‍കോവിലില്‍ മത്സ്യബന്ധനത്തിനു പോയ സുരേഷ് കുമാര്‍(41) എന്നിവര്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി വില്ലേജില്‍ വിദ്യാര്‍ഥിനിയായ അക്ഷയ(8) തെങ്ങു വീണു മരിച്ചു. വയനാട് ബത്തേരി ചീരാല്‍ കുടുക്കിയില്‍ രണ്ടു കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. എടക്കുടുക്കി കളരിക്കല്‍ വീട്ടില്‍ ഷിഹാബ്സാഹിറ ദമ്പതികളുടെ മകള്‍ സന ഫാത്തിമ (ആറ്), പാട്ടവയല്‍ തോട്ടത്തില്‍ ഫിറോസ്സാജിത ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാമില്‍ (ഒമ്പത്) എന്നിവരാണ് മരിച്ചത്.
രണ്ടു ദുരിതാശ്വാസ ക്യാമ്പുകളിലായി 118 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം കഠിനംകുളത്ത് 40 പേരെയും ആലപ്പുഴയില്‍ 78 പേരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. ഇടുക്കിയില്‍ ഉരുള്‍പ്പൊട്ടലില്‍ നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നു. കൃഷിയിടങ്ങള്‍ക്കും വീടുകള്‍ക്കും നാശമുണ്ടായി. ജില്ലയില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായും 56 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മണ്ണിടിഞ്ഞും മരം വീണും വാഹന ഗതാഗതം തടസപ്പെട്ടു.
ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്നു കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2323.46 അടിയായും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 116.4 അടിയായും ഉയര്‍ന്നു. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി കര്‍ഷകരുടെ റബറും വാഴയും തെങ്ങും നിലംപൊത്തി.

മരം വീണ് വാഹനങ്ങള്‍ നശിച്ചു. കോട്ടയം ജില്ലയില്‍ നൂറിലേറെ വീടുകള്‍ക്കു നാശമുണ്ടായി. കൊച്ചി പള്ളിയറക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ മതില്‍ തകര്‍ന്നുവീണു. ആല്‍മരം കടപുഴകി വീണ് പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറം കൊറ്റാട്ടാല്‍ ഭഗവതി ക്ഷേത്രം തകര്‍ന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (19 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends