പാസ്‌പോര്‍ട്ട് ഇ- വെരിഫിക്കേഷന്‍ ഒരു മാസത്തിനകം എല്ലാ ജില്ലകളിലും നടപ്പില്‍വരും

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ വേഗത്തില്‍ ലഭ്യമാകുന്നതിനുള്ള ഇ വെരിഫിക്കേഷന്‍ സംവിധാനം ഒരു മാസത്തിനകം എല്ലാ ജില്ലകളിലും നടപ്പാക്കും. ഇതിനുള്ള നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കി. നിലവില്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന് ഒരു മാസം വരെ സമയം വേണ്ടിവരുന്നുണ്ട്.
എന്നാല്‍ കടലാസ് രഹിത ഡിജിറ്റല്‍ വര്‍ക്ക്ഫ്‌ളോയിലൂടെ ഇത് അഞ്ചു ദിവസം വരെയായി കുറയ്ക്കാന്‍ ഈ വി.ഐ.പി. ആപ്ലിക്കേഷന് കഴിയും. പരീക്ഷണാര്‍ഥം മലപ്പുറത്ത് നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെ കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് റൂറല്‍, തൃശൂര്‍ റൂറല്‍, എറണാകുളം റൂറല്‍ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു.
പുതിയ സംവിധാനത്തില്‍ അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങള്‍ ജില്ലാ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയ്ക്ക് വെബ് ആപ്ലിക്കേഷന്‍വഴി അയച്ച് കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തമുണ്ടോയെന്നു പരിശോധിക്കും. തുടര്‍ന്ന് ഡിജിറ്റലായി ഈ ഫയല്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് വഴി ഫീല്‍ഡ് വെരിഫിക്കേഷന്‍ ഓഫീസര്‍ക്ക് മൊബൈല്‍/ ലാപ്‌ടോപ്പ് ആപ്ലിക്കേഷന്‍ വഴി നല്‍കുന്നു. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മൊബൈല്‍/ ലാപ്‌ടോപ്പ് ആപ്ലിക്കേഷന്‍വഴി തന്നെ റിപ്പോര്‍ട്ട് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിന് നല്‍കും.
തുടര്‍ന്ന് ജില്ലാപോലീസ് മേധാവിയുടെ ഡിജിറ്റല്‍ ഒപ്പോടുകൂടി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതോടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാകും. ൗ സംവിധാനം നിലവില്‍വരുന്നതിന് മുമ്പായി ആവശ്യമായ പരിശീലനം നല്‍കാന്‍ മലപ്പുറം, പാലക്കാട് ജില്ലാ പോലീസ് മേധാവിമാരെയും ആവശ്യമായ ഫണ്ട് നല്‍കുന്നതിന് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി, ഡി.ഐ.ജി. എന്നിവരെയും സംസ്ഥാന പോലീസ് മേധാവി ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha























