ലോകസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ അമിത് ഷാ കേരളത്തില്‍ ; ജൂലൈ മൂന്നിന് ലോകസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള നേതാക്കന്‍മാരുമായി കൂടിക്കാഴ്ച

ലോകസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജൂലൈ മൂന്നിന് കേരളത്തില്‍ എത്തും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെക്കന്‍ കേരളത്തിലെ ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള നേതാക്കന്‍മാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്നും വി.മുരളീധരന്‍ എം.പി അറിയിച്ചു
ബി.ജെ.പി സംസ്ഥാന അധ്യക്ഷനെച്ചൊല്ലി സംസ്ഥാന നേതൃത്വത്തിനുള്ളില്‍ തര്‍ക്കമില്ലെന്നും ഉചിതമായ സമയത്ത് ദേശീയ നേതൃത്വം അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























