പൊലീസ് ഡ്രൈവർ ഗവാസ്‌കറെ എസ്.എ.പി ക്യാമ്പിലേക്ക് തിരിച്ചയച്ചു

എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ എസ്.എ.പി ക്യാമ്പിലേക്ക് തിരിച്ചയച്ചു. ഒന്പത് ദിവസത്തിന് ശേഷം ഗവാസ്കര്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. ഇന്നലെ ഗവാസ്‌കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.
എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിക്കുന്ന സംഭവം ഉണ്ടാകുന്നതിന് മുന്പ് തന്നെ ഡ്രൈവര്‍ ജോലിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഗവാസ്‌കര്‍ എ.ഡി.ജി.പിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
https://www.facebook.com/Malayalivartha























