രണ്ടുവയസ്സുകാരിയോട് നഴ്സിങ് അസിസ്റ്റന്റിന്റെ ക്രൂരത; ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പരാതിയിൽ ജീവനക്കാരിയ്ക്ക് സസ്‌പെൻഷൻ

രണ്ടു വയസ്സുകാരിയുടെ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിലെ നഴ്സ് അസ്സിസ്റ്റന്റിനെ സസ്പെൻഡ് ചെയ്തു. ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് രണ്ടു വയസുകാരിയുടെ കാലിലെ പ്ലാസ്റ്റര്‍ പൂര്‍ണമായും നീക്കം ചെയ്യാതെ ജീവനക്കാരി മടങ്ങിയ സംഭവത്തില്‍ ആണ് നടപടി.
വൈക്കം താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് എം.എസ്. ലളിതയെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇ.കെ. സുധീഷിന്റെയും രാജിയുടെയും മകളായ രണ്ടുവയസ്സുകാരി ആര്യയുടെ കാലിൽ ഒന്നരമാസം മുൻപ് ഇട്ട പ്ലാസ്റ്റർ അഴിക്കാൻ ആശുപത്രിയിലെത്തിയതായിരുന്നു ഇവർ.
ആര്യയുടെ വലതുകാലിലെ പ്ലാസ്റ്റർ ജീവനക്കാരി പകുതി വെട്ടിയശേഷം ഡ്യൂട്ടി സമയം കഴിഞ്ഞു എന്ന് വ്യക്തമാക്കി മടങ്ങിയത്. പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞ് മറ്റൊരു ജീവനക്കാരന് എത്തിയാണ് പ്ലാസ്റ്റര്‍ പൂര്‍ണമായും നീക്കിയത്.
ഭിന്നശേഷിക്കാരായ സുധീഷും രാജിയും ആശുപത്രിയിലെ മറ്റുള്ളവരും നിർബന്ധിച്ചിട്ട് കൂടി ജീവനക്കാരി ഗൗനിച്ചില്ല. തുടർന്ന് ഇന്ന് രാവിലെ ഇവർ ആശുപത്രി സൂപ്രണ്ടന്റിനു പരാതി നൽകുകയായിരുന്നു.
https://www.facebook.com/Malayalivartha























