കോട്ടയത്ത് പ്ലാവിന്റെ ശിഖരം ഒടിഞ്ഞു വീണ് പതിനൊന്നുകാരിയ്ക്ക് ദാരുണാന്ത്യം; നിനച്ചിരിക്കാതെയെത്തിയ ദുരന്തത്തിൽ നടുങ്ങി ഒരു കുടുംബം

കോട്ടയം: കറുകച്ചാലിൽ മരകൊമ്പ് തലയില്‍ വീണ് പതിനൊന്നുകാരിയ്ക്ക് ദാരുണാന്ത്യം. കങ്ങഴ സ്വദേശി പരുത്തിമൂട് തടത്തില്‍താഴെ വീട്ടില്‍ അഭയകുമാര്‍ ശോഭനാ ദമ്പതികളുടെ ഏകമകള്‍ പവിത്ര (11) ആണ് മരിച്ചത്. ഇന്ന് രാവിലെ 12 മണിയോടെ അജയകുമാറിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം.
രാവിലെ വീട്ട് മുറ്റത്ത് ഇരുന്ന് കളിച്ചുകൊണ്ടിരുന്ന പവിത്രയുടെ തലയിലേയ്ക്ക് ഉണങ്ങിയ പ്ലാവിന്റെ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു. മരക്ഷണം വീണ ആഘാതത്തില്‍ ബോധരഹിതയായ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടമല്ലി സെന്റ് തെരാസാസ് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് പവിത്ര.
കറുകച്ചാല്‍ എസ്. ഐ.യുടെ നേതൃത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha























