അമ്മപോലുള്ള സംഘടനകള്‍ സിനിമ വ്യവസായത്തിന് ഗുണകരമല്ല ; നടിമാരുടെ രാജി ധീരമായ നടപടിയെന്ന് വി.എസ്

നടന് ദിലീപിനെ "അമ്മ'യില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജിവച്ച നടിമാരെ അഭിനന്ദിച്ച് വി.എസ് അച്യുതാനന്ദന്. നടിമാരുടെ രാജി ധീരമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മപോലുള്ള സംഘടനകള്‍ സിനിമ വ്യവസായത്തിന് ഗുണകരമല്ല. അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് ഒരു പരിഗണനയും ഇത്തരം സംഘടനകള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന് ദിലീപിനെ "അമ്മ'യില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍, ഗീതുമോഹന്‍ദാസ് എന്നിവരും ആക്രമിക്കപ്പെട്ട നടിയും രാജി വച്ചത്. രാവിലെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ "വുമണ്‍ ഇന്‍ സിനിമാ കളക്ടീവി'ന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടിമാര്‍ രാജി പ്രഖ്യാപിച്ചത്. "അമ്മ' എന്ന സംഘടനയില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണെന്നു പറഞ്ഞാണ് ആക്രമിക്കപ്പെട്ട നടി തന്റെ ഭാഗം വിശദീകരിക്കുന്നത്.
https://www.facebook.com/Malayalivartha























