'അവർ ഇരുവരും മരിച്ചിട്ടില്ല ';ജീവിതത്തിലും മരണത്തിലും ഒരുമിച്ചായിരുന്നു സുഹൃത്തുക്കളുടെ ഓർമകൾ മായുന്നില്ല ;വാഹനാപകടത്തില്‍ മരണപ്പെട്ട യുവാക്കളുടെ കണ്ണുകൾ ദാനം ചെയ്തു

ഭരതന്നൂര്‍ പുളിക്കരയിലെ രണ്ടു യുവാക്കളുടെ മരണത്തോടെ നഷ്ടമായത് രണ്ടു നിര്‍ധന കുടുംബങ്ങളുടെ താങ്ങും തണലും . ഞായറാഴ്ച്ച പുലര്‍ച്ചെ ആറുമണിയോടെയാണ് പുളിക്കര പി.എസ്. ഭവനില്‍ പ്രണവും സുഹൃത്തായ സച്ചിനും പാലോടിനു സമീപം നന്ദിയോടു വെച്ച് അപകടത്തില്‍ മരിക്കുന്നത്. പെയിന്റിങ് തൊഴിലാളികളായ രണ്ടു പേരുടെയും വരുമാനം കൊണ്ടാണു കുടുംബങ്ങള്‍ കഴിഞ്ഞുവന്നത്. പ്രണവിന്റെ അച്ഛന്‍ പ്രസാദും പെയിന്ററാണ്.
മടത്തറയിലെ വാഹന വര്‍ക് ഷോപ്പില്‍ സ്‌പ്രേ പെയിന്റിങ് തൊഴിലാളിയാണ് സച്ചിന്‍. വീട്ടുെച്ചലവും ഇളയ സഹോദരന്റെ വിദ്യാഭ്യാസവുമൊക്കെ സച്ചിന്റെ തുച്ഛമായ വരുമാനം കൊണ്ടാണു നടന്നു വന്നിരുന്നത്. സച്ചിന്റെ അമ്മ പ്രീതിയാണു മകന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്. തുടര്‍ന്നു സംഭവസ്ഥലത്തെത്തിയ വാമനപുരം ബ്ലോക്ക് അംഗം കെ.അനില്‍കുമാര്‍ മെഡിക്കല്‍ കോളേജില്‍ വിവരമറിയിക്കുകയും കണ്ണുകള്‍ ദാനം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയുമായിരുന്നു. തുടര്‍ന്ന് പ്രണവിന്റെ ബന്ധുക്കളും സന്നദ്ധത അറിയിച്ചു.
എല്ലാ കാര്യങ്ങളിലും ഒരുമിച്ചായിരുന്ന കൂട്ടുകാര്‍ മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് ഒന്നിച്ചെടുത്ത സെല്‍ഫിയും നോക്കി കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു ഇവരുടെ സുഹൃത്തുക്കള്‍.
https://www.facebook.com/Malayalivartha























