കേരളം അമ്മക്കൊപ്പമോ മകള്‍ക്കൊപ്പമോ....അമ്മയിലെ നടിമാരുടെ രാജി: വി.എസിനു പിന്നാലെ പിന്തുണയുമായി കാനം, ഇടതുപക്ഷം രാഷ്ട്രീയമായി മറുപടി പറയണമെന്ന് ബല്‍റാം

അമ്മ വിഷയം കേരളത്തില്‍ കത്തിപ്പടരുന്നു. ചേരിതിരിഞ്ഞ് രാഷ്ട്രീയ ആരോപണങ്ങള്‍ സിനിമക്കാര്‍ അങ്കലാപ്പില്‍. മുഖ്യമന്തി ഇടപെടണമെന്നും ആവശ്യം ശക്തം. നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ പ്രതിഷേധിച്ച് രാജിവെച്ച നടിമാര്‍ക്കു പിന്തുണയുമായി വി.എസിനു പിന്നാലെ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. നടിമാര്‍ ജനാധിപത്യപരമായി പ്രതിഷേധം അറിയിച്ചതു അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. അമ്മ എന്ന സംഘടനയുടെ നിലപാടുകള്‍ക്കെതിരെ പത്തു വര്‍ഷം മുമ്പ് പ്രതിഷേധിച്ച വ്യക്തിയാണ് താന്‍. തിലകനെതിരായ വിലക്കിനെതിരെ നിന്നു തിലകന് നഷ്ടപരിഹാരം വാങ്ങിക്കൊടുത്തുവെന്നും, അന്നാരും തന്റെ കൂടെ നിന്നിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ കോഴിക്കോട്ടു വ്യക്തമാക്കി. എന്നാല്‍ ഈ പ്രശ്‌നത്തിന്റെ പേരില്‍ ഇടത് എംഎല്‍എമാര്‍ രാജി വെച്ച് പോകേണ്ട കാര്യമില്ല. മുന്നണി തീരുമാനങ്ങളൊന്നും അവര്‍ ലംഘിച്ചിട്ടില്ലെന്നും ഇത് അവരുടെ സംഘടനയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.
അതേസമയം നടിമാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഇടതുമുന്നണി രാഷ്ട്രീയമായി തന്നെ ഇടപെടണമെന്ന് വി.ടി. ബല്‍റാം എംഎല്‍എ പറഞ്ഞു. അമ്മയുടെ പുതിയ രണ്ട് വൈസ് പ്രസിഡന്റുമാരെയും സ്ഥാനമൊഴിയുന്ന പ്രസിഡന്റിനേയും ജനപ്രതിനിധികളാക്കിയ പ്രസ്താനമെന്ന നിലയില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി രാഷ്ട്രീയമായി തന്നെ മറുപടി പറയേണ്ട ചോദ്യങ്ങളാണെന്ന് ചുണ്ടിക്കാട്ടിക്കൊണ്ടാണ് വി.ടി. ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha























