ഇപ്പോഴത്തെ മോഷണം ഇങ്ങനെ...തിരക്കുള്ള ബസില്‍ നിന്ന് വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് ആറര പവന്റെ മാല

ഇപ്പോള്‍ മോഷണങ്ങള്‍ നടക്കുന്നത് ആരും പ്രതിക്ഷിക്കാത്ത വിധത്തിലാണ്. തിരക്കുള്ള ബസില്‍ മോഷണം പതിവാകുന്നുതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലെ സ്വകാര്യ ബസില്‍ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ആറര പവന്റെ മാലയാണ് മോഷണം പോയത്. കുമ്ബളങ്ങി വാട്ടര്‍ ടാങ്കിന് സമീപം കൊമരോത്ത് ജോസഫിന്റെ ഭാര്യ ഫിലോമിനയുടെ മാലയാണ് നഷ്ടമായത്.
കുമ്ബളങ്ങി എറണാകുളം റൂട്ടില്‍ ഓടുന്ന ജിപ്‌സി ബസിലാണ് മോഷണം നടന്നത്. തിരക്കിനിടയിലാണ് മാല മോഷണം പോയത്. നല്ല തിരക്കുണ്ടായിരുന്ന ബസില്‍ മുന്‍നിരയിലെ സീറ്റിലാണ് ഫിലോമിന ഇരുന്നത്. തൊട്ടടുത്ത് നിന്നിരുന്ന യുവതി പലവട്ടം തന്റെ മുഖത്തേക്ക് ഷോള്‍ ഇട്ടതായി ഫിലോമിന പറഞ്ഞു. പള്ളൂരുത്തിയിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഇവര്‍. സംഭവത്തില്‍ പള്ളൂരുത്തി പൊലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha























