ആ വാദവും പൊളിഞ്ഞു! ജിഎസ്ടി വന്‍ പരാജയമെന്ന് സൂചന; രണ്ടു മാസത്തിനിടയില്‍ 2000 കോടിയുടെ വെട്ടിപ്പ്

എല്ലാം പൊളിച്ചടുക്കാന്‍ മോഡി രണ്ടും കല്‍പ്പിച്ച്. അടുത്ത ലക്ഷ്യം യുജിസി തകര്‍ക്കല്‍. കൊട്ടിഘോഷിച്ച് രാജ്യത്ത് നടപ്പാക്കിയ ചരക്കു സേവന നികുതി (ജിഎസ്ടി) വിജയത്തിലേക്കെന്ന പ്രധാനമന്ത്രി മോഡിയുടെ വാദം പൊളിയുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കണ്ടെത്തിയത് 2000 കോടിയുടെ ജിഎസ്ടി തട്ടിപ്പെന്ന് റിപ്പോര്ട്ടുകള്‍.
രാജ്യത്ത് രജിസ്റ്റര്‌ചെയ്ത സംരംഭകരില്‍ ആകെ ഒരു ശതമാനം പേര് മാത്രമേ നികുതി അടയ്ക്കുന്നുള്ളു. ഭീമമായ നികുതി തട്ടിപ്പാണ് ഇതിന്റെ മറവില്‍ നടക്കുന്നതെന്നാണ് റിപ്പോര്ട്ടുകള്‍. രാജ്യത്തെ ബഹുരാഷ്ട്ര കമ്പനികള്‍ കോര്പ്പറേറ്റ് സ്ഥാപനങ്ങള് എന്നിവ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ നല്കുന്നതില്‍ വീഴ്ച വരുത്തി. നികുതി സംവിധാനം വന്ന സമയത്ത് ഒരു കോടിയിലധികം സംരംഭകരാണ് രജിസ്റ്റര് ചെയ്തത്.
എന്നാല് ഇതില് ഒരു ലക്ഷത്തോളം പേര് മാത്രമാണ് 80 ശതമാനത്തില് കൂടുതല് നികുതിയടയ്ക്കുന്നത്. നികുതിയിളവ് പദ്ധതി പ്രകാരം 1.5 കോടിയില് താഴെ വരുമാനമുള്ള വ്യാപാരികള്ക്ക് നികുതി നിരക്ക് കുറച്ചു നല്കിയിട്ടുണ്ട്.
അതേസമയം ഈ പദ്ധതി പ്രകാരം രജിസ്റ്റര് ചെയ്ത വ്യാപാരികള് തങ്ങളുടെ വരുമാനം അഞ്ചു ലക്ഷത്തില താഴെയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇത് കൃത്യമായി പരിശോധിക്കപ്പെടുന്നില്ലെന്നും ആരോപണമുയരന്നിരിക്കുകയാണ്. വ്യാജ ഇന്‌വോയ്‌സുകള് തയ്യാറാക്കി ജിഎസ്ടി റീഫണ്ട് അവകാശപ്പെട്ട് എത്തുന്ന സംരംഭകരും ഇപ്പോള് കൂടി വരികയാണ്. ഇത് കടുത്ത സാമ്പത്തിക നഷ്ടമാണ് സൃഷ്ടിക്കുന്നത്.
https://www.facebook.com/Malayalivartha























