ഒരു പകൽ മുഴുവൻ പരുക്കേറ്റ് കിടന്നവരെ വിശ്രമമില്ലാതെ ചികിത്സിച്ചു; എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയ ഡോക്ടർക്ക് വീണ്ടും എമർജൻസി കോൾ; രോഗിയ്ക്ക് ഒന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥനയോടെ ആശുപത്രിയിലെത്തിയ ഡോക്ടർ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന മകന്റെ ചേതനയറ്റ ശരീരം

ഒരു പകല്‍ മുഴുവന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ശുശ്രൂഷിച്ച ഡോക്ടര്‍ക്ക് അവസാനം കാണേണ്ടി വന്നത് സ്വന്തം മകന്റെ ചേതനയറ്റ ശരീരം. പുല്‍വാമയില്‍ ജനങ്ങളും സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ മകനെയാണ് ഗുരുതരാവസ്ഥയില്‍ ഡോ അബ്ദുള്‍ ഖനി ഖാന്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ എത്തിച്ചത്. ഏറ്റുമുട്ടലില്‍ മരിച്ച ഒരാള്‍ ഡോക്ടറുടെ മകനായ ഫൈസാന്‍ അഹമ്മദ് ഖാനാണ്.
ഫൈസാന്‍ ജനിച്ചത് ഡോക്ടര്‍ ജോലിചെയ്യുന്ന പുല്‍വാമയിലെ ജില്ലാ ആശുപത്രിയിലാണ്. അവന്‍ കുട്ടിക്കാലം ചിലവിട്ടത് ഇതേ ആശുപത്രി കാമ്ബസിലാണ്. പതിനാറുകാരനായ ഫൈസാന്‍ അഹമ്മദ് ഖാന് പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയുണ്ടായ കല്ലേറില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഫൈസാനെ സമീപത്തെ രാജ്പോര ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി മോശമായിതിനാല്‍ അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
പരിക്കേറ്റവരെ ചികിത്സിച്ച് വീട്ടിലെത്തിയതായിരുന്നു ഡോ. ഖാന്‍. ഉടന്‍ തന്നെ തിരിച്ച് ആശുപത്രിയിലെത്താന്‍ അദ്ദേഹത്തിന് ഫോണ്‍ കോള്‍ വന്നു. ആശുപത്രിയിലെത്തിയ അദ്ദേഹം കേട്ടത് മകന്റെ മരണവാര്‍ത്തയായിരുന്നു. ഏറ്റുമുട്ടലില്‍ തന്റെ മകനും ഉണ്ടായിരുന്നതായി അദ്ദേഹം അറിഞ്ഞിരുന്നില്ല.
ഫൈസാന്റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിക്കണമെന്നുണ്ടായിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ ഇവിടെ എത്തുമ്ബോള്‍ അവന്റെ ജീവന്‍ നഷ്ടമായിരുന്നെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ റാഷിദ് പര പറഞ്ഞു. ഡോ ഖാനെ മകന്റെ മരണവാര്‍ത്ത അറിയിച്ചിട്ടില്ലായിരുന്നു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം അത്യാഹിത വിഭാഗത്തില്‍ വച്ചാണ് അദ്ദേഹം മകന്റെ മൃതദേഹം കണ്ടത്. ഈ കാഴ്ച സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണെന്നും ഡോ. പര പറഞ്ഞു. ഫെസാന്റെ മൃതദേഹം അന്ത്യക്രര്‍മ്മങ്ങള്‍ക്കായി സ്വദേശമായ ലാഡൂ ഗ്രാമത്തിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha























