ബിസിനസുകാര്‍ക്കും തൊഴിലാളികള്‍ക്കും കയറ്റുമതിക്കാര്‍ക്കും സാധാരണക്കാര്‍ക്കും ജി.എസ്.ടി എന്നത് ഒരു മോശം വാക്കായി മാറി ; സര്‍ക്കാര്‍ മോശം കാര്യങ്ങള്‍ വലിയ രീതിയിലും വലിയ കാര്യങ്ങളെ മോശം രീതിയിലുമാണ് ചെയ്യുന്നതെന്ന് പി. ചിദംബരം

ചരക്കു സേവന നികുതി(ജി.എസ്.ടി) നടപ്പിലാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മുന്‍ ധനമന്ത്രി പി.ചിദംബരം. ബിസിനസുകാര്‍ക്കും തൊഴിലാളികള്‍ക്കും കയറ്റുമതിക്കാര്‍ക്കും സാധാരണക്കാര്‍ക്കും ജി.എസ്.ടി എന്നത് ഒരു മോശം വാക്കായി മാറിയെന്ന് ചിദംബരം പറഞ്ഞു.
സര്‍ക്കാര്‍ മോശം കാര്യങ്ങള്‍ വലിയ രീതിയിലും വലിയ കാര്യങ്ങളെ മോശം രീതിയിലുമാണ് ചെയ്യുന്നതെന്ന് നോട്ടു നിരോധനത്തേയുംജി.എസ്.ടിയേയും സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പരിഹസിച്ചു. ജി.എസ്.ടിയുടെ രൂപരേഖ, ഘടന, ഭൗതിക സാഹചര്യങ്ങള്‍, നിരക്ക് എന്നിവയിലും അത് നടപ്പിലാക്കിയതിലും പിഴവ് വരുത്തിയതിനാലാണ് ജനങ്ങള്‍ക്കിടയില്‍ അതൊരു മോശം പദമായി മാറിയെതന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി ബില്ലുമായി ബന്ധപ്പെട്ട് മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവിെന്റ ഉപദേശം കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതായും ചിദംബരം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























