പാലിനും മെഴ്‌സിഡെസിനും ഒരേ ജിഎസ്ടി ചുമത്താനാകില്ല : രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി മോഡി

പാലിനും മെഴ്‌സിഡെസ് ബെന്‍സിനും ഒരേ ജിഎസ്ടി നിരക്ക് ചുമത്താനാകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡി. ചരക്ക്,സേവന നികുതി(ജിഎസ്ടി) ഒറ്റ സ്ലാബാക്കി മാറ്റുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് മോഡി ഒളിയമ്ബ് എയ്തത്.
മെഴ്‌സിഡെസ് കാറിനും പാലിനും ഒരേ നിരക്കില്‍ എങ്ങനെ നികുതി ചുമത്താനാകുമെന്ന് മോഡി ചോദ്യമുയര്‍ത്തി. കേന്ദ്രത്തില്‍ കോണഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്ടി ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ച് ഒറ്റ സ്ബാക്കി മാറ്റമെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. അവശ്യസാധനങ്ങളെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കി മറ്റുള്ളവയ്ക്ക് 18 ശതമാനം നികുതി എന്നതാണ് കോണ്‍ഗ്രസിന്റെ ആശയം. ഇതിനെതിരെയാണ് മോഡി ആഞ്ഞടിച്ചത്.
ജിഎസ്ടി പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷം പിന്നിടുമ്ബോള്‍ നികുതിദായകരുടെ പരിധിയിലേക്ക് വന്നവരില്‍ 70 ശതമാനം വര്‍ധനയുണ്ടായി. നിലവിലുണ്ടായിരുന്ന 17 തരം നികുതികളും 23 തരം സെസ്സുകളും സംയോജിപ്പിച്ചുവെന്നും മോഡി വ്യക്തമാക്കി. അനാവശ്യ നികുതികള്‍ ഒഴിവാക്കി തീര്‍ത്തും ജനകീയമായ രീതിയാണ് ജിഎസ്ടിയെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ചരക്കുകൈമാറ്റവുമായി ബന്ധപ്പെട്ട് 350 കോടി ഇന്‍വോയിസുകള്‍ പരിഗണനയ്‌ക്കെത്തുകയും, 11 കോടി ടാക്‌സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യപ്പെടുകയും ചെയ്തു. മാത്രമല്ല രാ്യമെങ്ങുമുള്ള ചെക്ക് പോസ്റ്റുകള്‍ ഇല്ലാതായി. ചരക്കുകൈമാറ്റം വേഗത്തിലായതോടെ രാജ്യത്ത് ഉത്പാദനവും കൂടിയെന്നും മോഡി പറഞ്ഞു.
400 ഓളം സാധനങ്ങളുടെ നികുതി കുറച്ചു. 150ഓളം തരം സാധനങ്ങള്‍ക്ക് നികുതി ഒഴിവാക്കി. 95 ശതമാനം സാധനങ്ങളുടെ നികുതിയും 18 ശതമാനത്തില്‍ താളെയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























