ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് സൈന്യത്തിനു നേരെ കല്ലേറ് നടത്തുന്ന സ്ത്രീകളെ നേരിടാന്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട പ്രത്യേക കമാന്‍ഡോകളെ നിയമിക്കാന്‍ നീക്കം

കശ്മീരില്‍ കല്ലേറ് നടത്തുന്ന സ്ത്രീകളെ നേരിടന്‍ 800 വനിതാ കമാന്‍ഡോകളെ സിആര്‍പിഎഫ് രംഗത്തിറക്കാനൊരുങ്ങുന്നു. ഈമാസം പകുതിയോടെതന്നെ സ്ത്രീകള്‍ ഉള്‍പ്പെട്ട പ്രത്യേക കമാന്‍ഡോ യൂണിറ്റിനെ കശ്മീരില്‍ വിന്യസിക്കുമെന്ന് സൈനീകവൃത്തങ്ങള്‍ അറിയിച്ചു. കല്ലേറ് നടത്തുന്ന സ്ത്രീകളെ പുരുഷന്മാരായ സുരക്ഷാ സൈനികര്‍ നേരിടുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ വിമര്‍ശത്തിന് ഇടയാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
കശ്മീര്‍ താള്‍വരയില്‍ വിന്യസിച്ചിട്ടുള്ള 3.5 ലക്ഷം സൈനികര്‍ക്കൊപ്പം ചേര്‍ന്ന് ഇവര്‍ അക്രമ സംഭവങ്ങല്‍ നേരിടാന്‍ രംഗത്തിറങ്ങും. പ്രക്ഷോഭകരുടെ കല്ലേറുണ്ടാകുന്ന പ്രദേശങ്ങളില്‍ സുരക്ഷാ സൈനികര്‌ക്കൊപ്പം ഇവരെയും വിന്യസിക്കും. പ്ലാസ്റ്റിക്ക് ബുള്ളറ്റുകളും കണ്ണീര്‍വാതക ഷെല്ലുകളും അടക്കമുള്ളവ ഇവര്‍ക്ക് നല്‍കും. സൈന്യത്തിനുനേരെ കല്ലേറ് നടത്തുന്നവര്‍ക്ക് പാകിസ്താനില്‍നിന്ന് അടക്കം സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുള്ള വിവരം.
അതേസമയം കല്ലേറ് നടത്തുന്നവരില്‍ യുവാക്കളുടെയും സ്ത്രീകളുടെയും എണ്ണം വര്‍ധിക്കുന്നുവെന്നാണ് സുരക്ഷാ സൈനികര്‍ നല്‍കുന്ന വിവരം. രാത്രികാലങ്ങളില്‍ പ്രക്ഷോഭകരെ നേരിടുന്നതിനും കേടുവന്ന ആയുധങ്ങള്‍ അതിവേഗം നന്നാക്കുന്നതിനും അടക്കമുള്ളവയ്ക്കുള്ള പരിശീലനം നേടിയശേഷമാവും വനിതാ കമാന്‍ഡോകള്‍ രംഗത്തിറങ്ങുക.
https://www.facebook.com/Malayalivartha























