ഇന്ത്യയുടെ അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്്റ്റിക് മിസൈലായ അഗ്നി5 പരീക്ഷണം പൂര്‍ത്തിയാക്കി, അധികം താമസിയാതെ സേനയിലേക്ക്

ഇന്ത്യയുടെ അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി 5 പരീക്ഷണം പൂര്‍ത്തിയാക്കി അധികം വൈകാതെ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അവശേഷിക്കുന്ന ഏതാനും ചില പരീക്ഷണങ്ങള്‍കൂടി പൂര്‍ത്തിയായാല്‍, ആണവായുധശേഖരം വഹിക്കാന്‍ ശേഷിയുള്ള അഗ്‌നി 5, ഇന്ത്യന്‍ സൈന്യത്തിന്റെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിന് (എസ്.എഫ്.സി) കൈമാറും. 5000 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി. ചൈനയെ ആദ്യമായി ദൂരപരിധിയിലെത്തിച്ചുവെന്ന പ്രത്യേകതയും അഗ്‌നി 5നുണ്ട്. ചൈനയിലെ പ്രമുഖനഗരങ്ങളായ ബെയ്ജിംഗ്, ഷാങ്ഹായ്, ഗുവാന്‍ഷു എന്നിവ അഗ്‌നി 5 ന്റെ ദൂരപരിധിയില്‍വരുമെന്ന് പ്രതിരോധമേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.
ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങള്‍ ഭാഗികമായും ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറ്റലി എന്നീ രാജ്യങ്ങളും അഗ്‌നി 5ന്റെ പ്രഹരപരിധിയില്‍ വരും.
ഒഡീഷതീരത്തുനിന്നായിരുന്നു കഴിഞ്ഞമാസം അവസാനവട്ടപരീക്ഷണം പൂര്‍ത്തിയായത്. നിലവില്‍ അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്കുമാത്രമേ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുള്ളൂ. ഇനി ഈ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും.
റെയില്‍ വാഹനത്തിലും പടുകൂറ്റന്‍ ട്രക്കിന്റെ ട്രെയിലറില്‍ ഘടിപ്പിച്ചും സ്ഥാനം മാറ്റാം. കനിസ്റ്ററിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുപോകുമ്പോള്‍ ശത്രു ഉപഗ്രഹങ്ങള്‍ക്ക് ഇതിന്റെ സ്ഥാനം കണ്ടെത്താന്‍ കഴിയില്ല. ഇന്ത്യയുടെ ഏതു കോണില്‍ നിന്നു വിക്ഷേപിച്ചാലും ചൈനയുടെ ഏതു കോണില്‍ വരെയും പറന്നെത്താന്‍ കഴിയും.
https://www.facebook.com/Malayalivartha























