കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈടു നല്‍കിയിരുന്ന സ്വര്‍ണം ബാങ്കില്‍ നിന്നും തിരികെയെടുക്കാന്‍ ഉടമയെത്തിയപ്പോള്‍ സ്വര്‍ണം തിരികെ നല്‍കാതെ അധികൃതര്‍

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈടു നല്‍കിയിരുന്ന സ്വര്‍ണം ബാങ്കില്‍ നിന്നും തിരികെയെടുക്കാന്‍ ഉടമയെത്തിയപ്പോള്‍ സ്വര്‍ണം തിരികെ നല്‍കാതെ അധികൃതര്‍. ഒരു രൂപ കുടിശ്ശിക വരുത്തിയെന്ന് കാണിച്ച് സഹകരണ ബാങ്ക് പണയസ്വര്‍ണം ഉടമക്ക് മടക്കി നല്‍കിയില്ലെന്ന് പരാതി. തമിഴ്‌നാട്ടിലെ കാഞ്ചിപുരം സെന്‍ട്രല്‍ കോഓപ്പറേറ്റിവ് ബാങ്കിന്റെ പല്ലാവരം ബ്രാഞ്ചിനെതിരെയാണ് സി. കുമാര്‍ എന്നയാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പണയം വച്ച 138ഗ്രാം സ്വര്‍ണ്ണമാണ് ബാങ്ക് തിരിച്ചു നല്‍കാതിരുന്നത്. 3.50 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് 1.23 ലക്ഷം രൂപക്ക് ഇയാള്‍ ബാങ്കില്‍ പണയപ്പെടുത്തിയത്.
2010 ഏപ്രില്‍ ആറിനാണ് കുമാര്‍ 17 പവന്‍ പണയപ്പെടുത്തി 1.23 ലക്ഷം രൂപ കടം വാങ്ങിയത്. ശേഷം ഇതു പുതുക്കി വായ്പ 1.65 ലക്ഷമാക്കിയിരുന്നു. 2011 മാര്‍ച്ച് 28 ന് വായ്പ എടുത്ത തുകയുടെ പലിശയടക്കം അടച്ച് സ്വര്‍ണം തിരികെ എടുക്കാന്‍ ബാങ്കിനെ സമീപിച്ചു. എന്നാല്‍ വായ്പ തിരിച്ചടവില്‍ ഒരു രൂപയുടെ കുറവുണ്ട് എന്ന് ചുണ്ടിക്കാട്ടി ഈടായി നല്‍കിയ സ്വര്‍ണം തിരിക നല്‍കാന്‍ ബാങ്ക് മടിക്കുകയായിരുന്നു.
ബാങ്ക് കുടിശ്ശികയായി പറയുന്ന ഒരു രൂപ അടക്കാന്‍ തയ്യാറായിട്ടു പോലും ബാങ്ക് അത് സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. കേസില്‍ പരാതിക്കാരന്റെ വാദം കേട്ട കോടതി രണ്ട് ആഴ്ചയ്ക്കുള്ളില്‍ അധികൃതരില്‍ നിന്നുള്ള നിര്‍ദേശം അറിയിക്കാന്‍ ഉത്തരവിട്ടു.
https://www.facebook.com/Malayalivartha























